അടിമാലി എട്ടുമുറിക്കു സമീപം ഉരുൾപൊട്ടല്‍: അഞ്ച് മരണം, മരിച്ചത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍!
Recommended Video

ഇടുക്കി: ഇടുക്കിയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ച് മരണം. പുതിയ കുന്നേൽ ഹസ്സൻകുട്ടിയുടെ ഭാര്യയും മകനും മരുമകളും പേരകുട്ടികളും ആണ് മരിച്ചത്.മുജീബ് (38)ഷെമീന, (35),ദിയ (7), നിയാ (5), ഫാത്തിമ (65) എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ 7 പേരാണ് ജില്ലയില്‍ മണ്ണിനടിയിൽ അകപ്പെട്ടത്. മണ്ണിനടിയില്‍പ്പെട്ട ഏഴ് പേരില്‍ 2 പേരെ രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹസ്സൻ കുട്ടിയും മറ്റൊരു ബന്ധുവുമാണ് രക്ഷപ്പെട്ടത്. അടിമാലി കുരങ്ങാട്ടിയിൽ മണ്ണിനടിയിൽ അകപ്പെട്ട രണ്ടു പേരുടെ മൃതദേഹവും കണ്ടെടുത്തിരുന്നു. കുറുമ്പനത്ത് മോഹനൻ (52), ശോഭന (48), എന്നിവരാണ് മരിച്ചത്.

അടിമാലി ടൗണ്‍, ബസ് സ്റ്റാന്‍ഡ്, കല്ലാര്‍കുട്ടി റോഡ്, ലൈബ്രറി റോഡ് എന്നിവടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളില്‍ വെള്ളം കയറി വലിയ നാശനഷ്ടമാണ് സംഭവിച്ചത്. ദേവിയാര്‍ പുഴ കരകവിഞ്ഞൊഴുകി. അടിമാലി കല്ലാര്‍കുട്ടി, അടിമാലി മൂന്നാര്‍, അടിമാലി രാജാക്കാട് തുടങ്ങിയ വിവിധ മേഖലകളിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ട അവസ്ഥയിലാണ്. വിവിധ ഇടങ്ങളിലും വൈദ്യുതിബന്ധം പൂര്‍ണമായും തടസ്സപ്പെട്ടു.












Click it and Unblock the Notifications