Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തിന് വെള്ളത്തൂവല്‍ പഞ്ചായത്തില്‍ നാളെ തുടക്കം

അടിമാലി: ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത്. വീടുകളുടെ തറക്കല്ലിടീല്‍ കര്‍മ്മം നാളെ രാവിലെ 11 മണിക്ക് അരുണാപുരത്ത് ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ നിര്‍വ്വഹിക്കും രണ്ടാംഘട്ടത്തിലെ വീടുകളുടെ നിര്‍മ്മാണത്തിനുള്ള ആദ്യ ഗഡു വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ആര്‍ ബി ജി നിര്‍വ്വഹിക്കും. രണ്ടാം ഘട്ടത്തില്‍ 228 വീടുകളാണ് വെള്ളത്തൂവല്‍ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലായി നിര്‍മ്മിക്കുക.

ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മുന്‍കാലങ്ങളില്‍ വിവിധ പദ്ധതികളുടെ ഭാഗമായി പൂര്‍ത്തിക്കാനുണ്ടായിരുന്ന മുഴുവന്‍ വീടുകളുടെ നിര്‍മ്മാണവും പഞ്ചായത്ത് പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാംഘട്ടത്തില്‍ തിരഞ്ഞെടുത്ത 228 വീടുകളില്‍ എഗ്രിമെന്റെ് നടപടികള്‍ പൂര്‍ത്തിയാക്കിയ 25 പേര്‍ക്കാണ് ആദ്യഗഡു വിതരണം ചെയ്യുന്നത്. ഓരോ വീടുകള്‍ക്കും സര്‍ക്കാര്‍ നാലു ലക്ഷം രൂപയാണ് നിര്‍മ്മാണ തുകയായി വകയിരുത്തിയിരിക്കുന്നത്. ആദ്യഗഡുവായി മുഴവന്‍ തുകയുടെ പത്തുശതമാനം തുകയായ 40,000 രൂപയാണ് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുക.

life mission

പഞ്ചായത്തിലെ പതിനേഴു വാര്‍ഡുകളിലായി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് 228 ഉപഭോക്താക്കളെ പഞ്ചായത്ത് കണ്ടെത്തിയത്. ലൈഫ് മിഷന്‍ പദ്ധതിക്കായി ആകെ 9.12 കോടി രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. വീടുകളുടെ നിര്‍മ്മാണ തുക നാലുഘട്ടങ്ങളിലായി നല്‍കാനാണ് തീരുമാനം.പന്ത്രണ്‍ു വ്യത്യസ്ഥ മോഡലുകളിലുള്ള വീടുകളാണ് പഞ്ചായത്തില്‍ പുതുതായി നിര്‍മ്മിക്കുന്നത്. മോഡലുകള്‍ തിരഞ്ഞെടുക്കുന്നത് ഉപഭോക്താവിന്റെ താല്‍പര്യപ്രകാരമായിരിക്കും.

ആറുമാസത്തിനുള്ളില്‍ രണ്ടാംഘട്ട വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. നിലവില്‍ പട്ടയം ലഭിക്കാത്തതും നിര്‍മ്മാണത്തിന് അനുമതിയല്ലാത്തതുമായ സ്ഥലത്ത് ഭൂപതിപ്പ് കമ്മറ്റിയുടെ അനുമതി ലഭിക്കുന്ന മുറക്ക് നിര്‍മ്മാണം തുടങ്ങാനുമാണ് തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+