വട്ടവടയില്‍ ഒരിക്കലും ജെല്ലിക്കെട്ട് നടക്കുന്നില്ലെന്ന് പഴമക്കാര്‍!!! ഇവിടെ നടക്കുന്നത് മഞ്ചുവിരട്ട്
വട്ടവട: വട്ടവടയില്‍ ഒരിക്കലും ജെല്ലിക്കെട്ട് നടക്കുന്നില്ലെന്ന് പഴമക്കാര്‍. കൃഷിയിടങ്ങളില്‍ കര്‍ഷകരെ സഹായിക്കുന്ന കാളകളെ അലങ്കരിച്ച് പ്രദര്‍ശിപ്പിക്കുന്ന മഞ്ചുവിരട്ട് എന്ന ആഘോഷമാണ് വട്ടവടയില്‍ നടന്നുവരുന്നത്. അടുത്ത ഒരുവര്‍ഷത്തെക്കുള്ള തൈമാസ കൃഷി ആരംഭിക്കുന്നിനു മുന്നോടിയായി നടക്കുന്ന ആചാരംകൂടിയാണ് വട്ടവടയിലെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം മഞ്ചുവിരട്ട്. വാര്‍ത്തകളില്‍ ജെല്ലിക്കെട്ട് എന്ന രീതിയില്‍ പ്രചരിപ്പിച്ച് പലരും ഈ ആഘോഷത്തെ തെറ്റിധരിപ്പിച്ചതാണെന്നും കര്‍ഷകര്‍ പറയുന്നു.
തമിഴ്നാട്ടില്‍ നടക്കുന്നതുപോലെ കാളകളെ തടഞ്ഞു നിര്‍ത്തിയുള്ള ഒന്നല്ല വട്ടവടയില്‍ നടക്കുന്ന ഈ ആഘോഷം.മഞ്ഞളും പൂക്കളും കൊണ്ട് അലങ്കരിച്ച് കാളകളെ പ്രദര്‍ശിപ്പിക്കുകയാണിവിടെ. നിലം ഉഴുകാന്‍ കര്‍ഷകരെ സഹായിക്കുന്ന കാളകളോടുള്ള ആദരവും ഈ ആഘോഷത്തിനെ വ്യത്യസ്ഥമാക്കുന്നു.വട്ടവടയില്‍ ജെല്ലിക്കെട്ട് നടത്താന്‍ സമ്മതിക്കില്ലെന്ന് ജില്ലാകളക്ടറുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. കളക്ടറുടെ നിരോധന ഉത്തരവില്‍ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിക്ഷേധം ഉയര്‍ന്നിരുന്നു.

എന്നാല്‍ മഞ്ചുവിരട്ട് നടത്താന്‍ നാടൊരുമിക്കുകയായിരുന്നു. കോവിലൂര്‍,കൊട്ടക്കമ്പൂര്‍,വട്ടവട എന്നീ ദേശങ്ങളിലെ കര്‍ഷകരാണ് ആഘോഷത്തിനായി ഒരുമിച്ചത്. വിവാദങ്ങള്‍ക്കിടിയിലും ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചനടത്തിയശേഷമാണ് വട്ടവടയില്‍ മഞ്ചുവിരട്ട് നടത്തിയത്.
ഗ്രാമത്തിലെ തെരുവുകളിലൂടെ അലങ്കരിച്ച കാളകളെ ഓടിക്കുകയെന്ന് അര്‍ത്ഥം വരുന്ന മഞ്ചുവിരട്ട് കന്നുകാലികളോടുള്ള ആദരവോടെയും സ്നേഹത്തോടെയുമാണ് ഇക്കുറിയും നടത്തിയത്. മഞ്ചുവിരട്ടിനുശേഷം രണ്ടുമാസത്തോളം കന്നുകാലികള്‍ക്ക് വിശ്രമമാണ്. കന്നുകാലികള്‍ക്ക് വിവിധ രീതിയിലുള്ള രോഗങ്ങളില്‍ നിന്നും സ്വയം പ്രതിരോധിക്കാനുള്ള സമയംകൂടിയാണിത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications