ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വട്ടവടയില്‍ ഒരിക്കലും ജെല്ലിക്കെട്ട് നടക്കുന്നില്ലെന്ന് പഴമക്കാര്‍!!! ഇവിടെ നടക്കുന്നത് മഞ്ചുവിരട്ട്

  • By Desk
Google Oneindia Malayalam News

വട്ടവട: വട്ടവടയില്‍ ഒരിക്കലും ജെല്ലിക്കെട്ട് നടക്കുന്നില്ലെന്ന് പഴമക്കാര്‍. കൃഷിയിടങ്ങളില്‍ കര്‍ഷകരെ സഹായിക്കുന്ന കാളകളെ അലങ്കരിച്ച് പ്രദര്‍ശിപ്പിക്കുന്ന മഞ്ചുവിരട്ട് എന്ന ആഘോഷമാണ് വട്ടവടയില്‍ നടന്നുവരുന്നത്. അടുത്ത ഒരുവര്‍ഷത്തെക്കുള്ള തൈമാസ കൃഷി ആരംഭിക്കുന്നിനു മുന്നോടിയായി നടക്കുന്ന ആചാരംകൂടിയാണ് വട്ടവടയിലെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം മഞ്ചുവിരട്ട്. വാര്‍ത്തകളില്‍ ജെല്ലിക്കെട്ട് എന്ന രീതിയില്‍ പ്രചരിപ്പിച്ച് പലരും ഈ ആഘോഷത്തെ തെറ്റിധരിപ്പിച്ചതാണെന്നും കര്‍ഷകര്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ നടക്കുന്നതുപോലെ കാളകളെ തടഞ്ഞു നിര്‍ത്തിയുള്ള ഒന്നല്ല വട്ടവടയില്‍ നടക്കുന്ന ഈ ആഘോഷം.മഞ്ഞളും പൂക്കളും കൊണ്ട് അലങ്കരിച്ച് കാളകളെ പ്രദര്‍ശിപ്പിക്കുകയാണിവിടെ. നിലം ഉഴുകാന്‍ കര്‍ഷകരെ സഹായിക്കുന്ന കാളകളോടുള്ള ആദരവും ഈ ആഘോഷത്തിനെ വ്യത്യസ്ഥമാക്കുന്നു.വട്ടവടയില്‍ ജെല്ലിക്കെട്ട് നടത്താന്‍ സമ്മതിക്കില്ലെന്ന് ജില്ലാകളക്ടറുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. കളക്ടറുടെ നിരോധന ഉത്തരവില്‍ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിക്ഷേധം ഉയര്‍ന്നിരുന്നു.

manjuvirattu

എന്നാല്‍ മഞ്ചുവിരട്ട് നടത്താന്‍ നാടൊരുമിക്കുകയായിരുന്നു. കോവിലൂര്‍,കൊട്ടക്കമ്പൂര്‍,വട്ടവട എന്നീ ദേശങ്ങളിലെ കര്‍ഷകരാണ് ആഘോഷത്തിനായി ഒരുമിച്ചത്. വിവാദങ്ങള്‍ക്കിടിയിലും ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചനടത്തിയശേഷമാണ് വട്ടവടയില്‍ മഞ്ചുവിരട്ട് നടത്തിയത്.

ഗ്രാമത്തിലെ തെരുവുകളിലൂടെ അലങ്കരിച്ച കാളകളെ ഓടിക്കുകയെന്ന് അര്‍ത്ഥം വരുന്ന മഞ്ചുവിരട്ട് കന്നുകാലികളോടുള്ള ആദരവോടെയും സ്‌നേഹത്തോടെയുമാണ് ഇക്കുറിയും നടത്തിയത്. മഞ്ചുവിരട്ടിനുശേഷം രണ്ടുമാസത്തോളം കന്നുകാലികള്‍ക്ക് വിശ്രമമാണ്. കന്നുകാലികള്‍ക്ക് വിവിധ രീതിയിലുള്ള രോഗങ്ങളില്‍ നിന്നും സ്വയം പ്രതിരോധിക്കാനുള്ള സമയംകൂടിയാണിത്.

Idukki
English summary
not jellikkattu, it is manchuvirattu which is the traditional bull taming event performing in vattavada
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X