ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജീവിച്ചിരിക്കുന്ന ആള്‍ മരിച്ചെന്ന് രേഖ: പെന്‍ഷന്‍ പോലും ലഭിക്കാതെ വൃദ്ധന്‍, സംഭവം ഇടുക്കിയില്‍

  • By Desk
Google Oneindia Malayalam News

തൊടുപുഴ: കോതമംഗലം സ്വദേശി തോമസ് ചാക്കോയാണ് ഇത്തരത്തിലൊരു ഊരാക്കുടുക്കില്‍ അകപ്പെട്ടിരിക്കുന്നത്. പതിവായി കിട്ടുന്ന പെന്‍ഷന്‍ ഇക്കുറി കിട്ടിയില്ലെന്നുമാത്രമല്ല ജീവിച്ചിരിക്കുന്ന താന്‍ മരിച്ചതായി പഞ്ചായത്തില്‍ രേഖപെടുത്തിയിരിക്കുന്നു എന്നതുമാണ് ഇദ്ദേഹത്തെ വെട്ടിലാക്കിയിരിക്കുന്നത്. പെന്‍ഷന്‍ മേടിക്കാനായി ബാങ്കില്‍ എത്തിയപ്പോള്‍ പണം വന്നില്ല എന്ന ബാങ്ക് അധികൃതരുടെ അറിയിപ്പിനെ തുടര്‍ന്ന് പഞ്ചായത്തില്‍ അന്വേഷിച്ചപ്പോഴാണ് താന്‍ മരണപ്പെട്ടതായുള്ള രേഖകള്‍ ശ്രദ്ധയില്‍പെട്ടത്.

കുടാതെ ഇദ്ദേഹത്തിന്റെതന്നെ പരിചയത്തിലുള്ള മൂന്ന് പേര്‍ കൂടി ജീവിച്ചിരിക്കുന്ന സാഹചര്യത്തില്‍ മരിച്ചതായി രേഖകളില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നായും ഇദ്ദേഹം പറയുന്നു. ഇത്തരത്തിലൊരു രേഖപെടുത്തല്‍ എങ്ങനെ സംഭവിച്ചു എന്നറിയാന്‍ പഞ്ചായത്തില്‍ തോമസ് ചാക്കോ വിവരാവകാശ നിയപ്രകാരം പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് . താന്‍ എങ്ങനെ മരിച്ചു, മരിച്ച തനിക്ക് മറ്റെന്തെങ്കിലും രീതിയിലുള്ള പെന്‍ഷന്‍ ലഭിക്കുമോ എന്നും അറിയുകയെന്ന ഉദ്ദേശത്തിലാണ് വിവരാവകാശരേഖ സമര്‍പ്പിച്ചിട്ടുള്ളത്.

thomas-15

ഈ അപേക്ഷ പഞ്ചായത്തില്‍ സ്വീകരിച്ച് രസീത് നല്‍കിയിട്ടുണ്ടെന്നും ഉടന്‍ ഈ അപേക്ഷയ്ക്ക് മറുപടി നല്‍കാമെന്ന് ഓഫീസില്‍ നിന്നും അറിയിച്ചതായും തോമസ് ചാക്കോ പറഞ്ഞു. സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ലാത്ത തനിക്ക് മാസം ലഭിക്കുന്ന 1100 രൂപ പെന്‍ഷന്‍ കൊണ്ടാണ് അത്യാവശ്യം കാര്യങ്ങള്‍ നടന്നുപോകുന്നത.്് ഇത് കിട്ടാനായി അപേക്ഷ നല്‍കാന്‍ പഞ്ചായത്തില്‍ നിന്നും അറിയിച്ചതായും അദ്ദേഹം കൂട്ടിചേര്‍ത്തു.എന്നാല്‍ ഇത് പഞ്ചായത്തിന് പറ്റിയ പിഴവല്ലെന്നും കമ്പ്യൂട്ടര്‍ പിഴവാകാനാണ് സാധ്യതയെന്നും 30-ാം തീയതിക്കകം ഇവരുടെ പേപ്പറുകള്‍ ശരിയാക്കി പെന്‍ഷന്‍ കൊടുക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Idukki
English summary
idukki local news about misleading deatails.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X