ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരിയാര്‍നിവാസികള്‍ക്ക് ആശങ്കവേണ്ട: സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എം എം മണി

  • By Desk
Google Oneindia Malayalam News

കുമളി: പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ആശങ്കവേണ്ടെന്നും മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാ നടപടികളും കൈക്കൊള്ളുമെന്നും വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. മുല്ലപ്പെരിയാര്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരാന്‍ ചീഫ് സെക്രട്ടറി വഴി തമിഴ്‌നാടുമായി ബന്ധപ്പെട്ടിട്ടുണ്ട്. അടിയന്തിരമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

തമിഴ്‌നാട്ടില്‍ നിന്ന് ഷട്ടറുകള്‍ തുറക്കുന്നതുസംബന്ധിച്ച് അറിയിപ്പ് കിട്ടിയാല്‍ അപ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കാനാവശ്യമായ ക്രമീകരണങ്ങള്‍ സജജ്മാക്കുമെന്ന് ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഓപ്പറേറ്റിങ് മാനുവല്‍ നല്‍കാന്‍ തമിഴ് നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെരിയാര്‍ നിവാസികളിലെ ഭീതി അകറ്റാന്‍ 15 കൗണ്‍സിലേഴ്‌സ് തിങ്കാഴ്ച മുതല്‍ ഫീല്‍ഡ് പ്രവര്‍ത്തനം ആരംഭിക്കുക.

periyaar-

ജലനിരപ്പുയരുന്ന സാഹജര്യത്തില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സുരക്ഷിത കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വെളിച്ചക്കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. പോലീസില്‍ നിന്ന് 25 അസ്‌ക ലൈറ്റുകള്‍ മേഖലയില്‍ സജ്ജീകരിക്കും. വില്ലേജോഫീസുകള്‍ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കാനും ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമായി

Idukki
English summary
Idukki Local News about mm mani gave advice to periyar natives.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X