ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇച്ഛാശക്തിയോടെ ഏറ്റെടുക്കണം: മന്ത്രി എംഎം മണി

  • By Desk
Google Oneindia Malayalam News

ചെറുതോണി: മഴയിലും പ്രകൃതിക്ഷോഭങ്ങളിലും പ്രയാസപ്പെടുന്നവരെ സഹായിക്കാനുളള പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ ഇച്ഛാശക്തിയോടെ ഏറ്റെടുക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ആഹ്വാനം ചെയ്തു. കുയിലിമല കെ.എ.പി ക്യാമ്പ് അങ്കണത്തില്‍ 72-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയപതാക ഉയര്‍ത്തി വിവിധ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ ധ്വംസനങ്ങളെ അധിജീവിച്ചാണ് രാജ്യം മുന്നേറിയത്. വരും നാളുകളിലും ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ ജനകീയ പോരാട്ടങ്ങളെ ശക്തിപ്പെടുത്തമമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യദിന ചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ജീവന്‍ ബാബു കെ, ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാല്‍, എ.ഡി.എം പി ജി രാധാകൃഷ്ണന്‍, ആര്‍ ഡി ഒ എം.പി.വിനോദ്, കെ.എസ്. ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി. വര്‍ഗീസ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

news

പരേഡ് കമാണ്ടര്‍ ഇന്‍സ്‌പെക്ടര്‍ എസ്.മധുവിന്റെ നേതൃത്വത്തില്‍ നടന്ന പരേഡില്‍ പൊലീസ്, എക്‌സൈസ്, എന്‍.സി.സി, സ്‌കൗട്ട് വിഭാഗങ്ങള്‍ പങ്കെടുത്തു. കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍, എയറോബിക് മ്യൂസിക് തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലഭിച്ച മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ മന്ത്രി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സമ്മാനിച്ചു.

Idukki
English summary
Idukki Local News about mm mani's instructions for relief activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X