കാലവര്‍ഷ കെടുതിയില്‍ തീരാദുരിതം അനുഭവിച്ച് കുട്ടിയമ്മയും കുടുംബവും: ഇടുക്കിയില്‍ മഴക്കെടുതി!!
അടിമാലി: മഴ തകര്‍ത്തുപെയ്തപ്പോള്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും പാതിവഴിയില്‍ നിലച്ചു പോയ ഒരു കുടുംബമുണ്ട് ഇരുമ്പുപാലം തോണിപ്പാറയില്‍. 75 വയസുള്ള കുട്ടിയമ്മക്കും കൊച്ചുമകനും ഇനി അവരുടെ സ്വപ്‌നങ്ങളിലേക്ക് നടന്നടുക്കാന്‍ സാധിക്കില്ല. ഉരുള്‍പൊട്ടി ഒലിച്ചുപ്പോയ കൃഷിയിടത്തിന്റെ ദയനീയ നിമിഷങ്ങളെ എങ്ങനെ അതിജീവിക്കും എന്ന ആശങ്കയിലാണ് ഇരുവരും. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കുട്ടിയമ്മയും കൊച്ചുമകന്‍ രാഹലും താമസിക്കുന്ന പുരയിടത്തില്‍ ഉരുള്‍പൊട്ടലുണ്ടായത്.
ഒരേക്കറോളം വരുന്ന കൃഷിടിയിടം പൂര്‍ണമായും നശിച്ചു. വീടും അപകടാവസ്ഥയിലായതോടെ ഇവര്‍ തീരാ ദുഖത്തിലുമായി. കൃഷിയില്‍ നിന്നും ലഭിച്ചിരുന്ന വരുമാനമായിരുന്നു ഇവരുടെ ഉപജീവനമാര്‍ഗം. കുരുമുളക്, തെങ്ങ്,ജാതി, കമുക്, കാപ്പി തുടങ്ങിയ വിളകളെല്ലാം ശക്തമായ വെള്ളപാച്ചില്‍ നശിച്ചു കഴിഞ്ഞു. ഇനി ഈ കൃഷിടത്തിന് ഒരു പുനസൃഷിടിയുണ്ടാവാന്‍ വര്‍ഷങ്ങള്‍തന്നെ വേണ്ടിവരും.

ഈ പ്രദേശത്ത് ആദ്യമായാണ് മഴക്കെടുതിയില്‍ ഇത്രയും വലിയൊരു നാശനഷ്ടം സംഭവിച്ചത്. വീട് അപകടാവസ്ഥയിലായതോടെ ഇരുവരെയും സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.കൃഷിയെ സ്‌നേഹിച്ചിരുന്ന ഈ കുടുംബത്തിന്റെ നഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായങ്ങള്‍കൊണ്ട് പരിഹരിമാകുമോ എന്നാണ് ഇനിയറിയേണ്ടത്.












Click it and Unblock the Notifications