Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: ഷട്ടറുകള്‍ വീണ്ടും തുറന്നു, ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തി തമിഴ്‌നാട്!

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതോടെയാണ് ഇന്ന് പുലര്‍ച്ചെ വീണ്ടും ഷട്ടറുകള്‍ തുറന്നത്. ആറ് ഷട്ടറുകളാണ് തുറന്നത്. ജലനിരപ്പ് 140.05 അടിക്കു മുകളിലെത്തിയ സാഹചര്യത്തിലാണ് നടപടി. നാല് ഷട്ടറുകള്‍ രണ്ട് അടി വീതവും രണ്ട് ഷട്ടറുകള്‍ ഒരു അടി വീതവുമാണ് തുറന്നിരിക്കുന്നത്.

സെക്കന്‍ഡില്‍ 2885 ഘന അടി വെള്ളം വീതമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2212 ഘന അടി വെള്ളം നിലവില്‍ തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ടെങ്കിലും 140 അടിക്കു മുകളില്‍ ജലനിരപ്പ് ഉയര്‍ന്നത് കേരളത്തെ സംബന്ധച്ച് ആശങ്കയുളവാക്കുന്ന ഒന്നായി പ്രദേശവാസികള്‍ പറയുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും ക്രമാതീതമായ കുറവ് രേഖപെടുത്തി 2400.07 അടിയാണ് ഇടുക്കി ജലസംഭരണിയുടെ ഇപ്പോഴത്തെ ജലനിരപ്പ്. മഴകുറഞ്ഞതിനാല്‍ അധികമായി ജലനിരപ്പ് ഉയരില്ലെന്ന കണക്കുകൂട്ടലിലാണ് ജില്ലാഭരണകൂടം.

mullapperiyardam-

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+