ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിനോദ സഞ്ചാരമേഖല ഉണരും മൂന്നാറില്‍ കയ്യേറ്റങ്ങള്‍ക്ക് ഉചിതമായ സമയം

  • By Lekhaka
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാര്‍ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ പഴയസ്ഥിതിയിലേക്ക് തിരികെയത്തുകതന്നെ ചെയ്യും. എന്നാല്‍ പ്രളയത്തില്‍ ഉറങ്ങിപ്പോയ മൂന്നാറിന്റെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഉണരണമെങ്കില്‍ അല്‍പംകൂടി സമയം എടുക്കും. മൂന്നാര്‍ മാട്ടുപെട്ടി, രാജമല, ചെങ്കുളം, പൊന്‍മുടി, സൂര്യനെല്ലി, ടോപ്പ് സ്റ്റേഷന്‍, മറയൂര്‍ തുടങ്ങി മൂന്നാറിലെ പലമേഖലകളും ഇന്ന് പ്രളയകെടുതിയുടെ ഒറ്റപ്പെടലില്‍ തന്നെ പതുങ്ങി കിടക്കുന്നു.

munnar

പെട്ടൊന്നൊരു സഞ്ചാരികളുടെ വലിയതിരക്ക് മൂന്നാറില്‍ അതിവേഗത്തില്‍ ഉണ്ടാകാന്‍ സാധ്യത ഇല്ല. എങ്കിലും വേഗത്തില്‍ നടക്കുന്ന കയ്യേറ്റങ്ങള്‍ക്ക് ഏറ്റവും ഉചിതമായ സമയമാണ് മൂന്നാറിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴാണ്. അവധി ദിവസങ്ങള്‍മാത്രം കേന്ദ്രീകരിച്ച് അനധികൃത കയ്യേറ്റങ്ങള്‍ നടന്നിരുന്ന ഒരു സമയമുണ്ടായിരുന്നു മൂന്നാറില്‍. പലമേഖലകളില്‍ താല്‍ക്കാലിക കുടില്‍കെട്ടിയും പിന്നീട് അവകാശ രേഖകള്‍ അനധികൃതമായി നിര്‍മ്മിച്ചെടുത്തുമാണ് മൂന്നാറില്‍ ഭൂമിയിടപാടുകള്‍ നടക്കുന്നത്. ഇതിനായി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരും ഏറെയാണ്. മറ്റൊരു പ്രധാനവിഷയം സി എച്ച് ആര്‍ ഭൂമിയിലെ അനധികത നിര്‍മ്മാണങ്ങളെ കുറിച്ചാണ്. ആനയിറങ്കല്‍, സൂര്യനെല്ലി തുടങ്ങിയ മേഖലകളില്‍ സി എച്ച് ആര്‍ ഭൂമിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുമ്പും വാര്‍ത്തയായിട്ടുണ്ട്. വിവിധ വകുപ്പ് ഉദ്യാഗസ്ഥര്‍ പ്രളയ കെടുതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുമ്പോള്‍ ഭൂമാഫിയ കയ്യേറ്റത്തിനുള്ള പുതിയ പാഠങ്ങള്‍ മെനയുന്നുണ്ടാകും എന്നതാണ് വസ്തുത.

Idukki
English summary
Idukki Local News:about munnar tourism areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X