ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സർക്കാർ സഹായങ്ങളില്ലാതെ ഹൈറേഞ്ചിലെ നെൽകർഷകർ; തൊഴിലാളി ക്ഷാമം രൂക്ഷം

  • By Desk
Google Oneindia Malayalam News

രാജാക്കാട്: കാലാവസ്ഥാ വ്യതിയാനവും തൊഴിലാളി ക്ഷാമവും മൂലം ഹൈറേഞ്ചില്‍ നിന്നും നെല്‍കൃഷി പടിയിറങ്ങുമ്പോഴും കുടിയേറ്റക്കാലം മുതല്‍ ഇന്നോളം നെല്‍കൃഷി മുടങ്ങാതെ മുമ്പോട്ട് കൊണ്ടുപോകുകയാണ് ഹൈറേഞ്ചിന്റെ കുട്ടനാടായ മുട്ടുകാടിലെ നെല്‍ കര്‍ഷകര്‍. തൊഴിലാളി ക്ഷാമം മൂലം നിലവില്‍ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് നെല്‍കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചിരിക്കുന്നത്. മുട്ടുകാട്ടിലെ കര്‍ഷകരാകട്ടെ ലാഭ നഷ്ടങ്ങള്‍ നോക്കാതെ ഇപ്പോഴും കൃഷി മുമ്പോട്ട് കൊണ്ട് പോകുകയാണ്.

മുമ്പ് വര്‍ഷത്തില്‍ രണ്ട് കൃഷിയിറക്കിയിരുന്ന ഇവിടെ ഇപ്പോള്‍ ജലക്ഷാമം രൂക്ഷമായതോടെ ഒരു കൃഷി മാത്രമാണ് ഇറക്കുന്നത്. ഇത്തവണത്തെ കൃഷി പ്രളയത്തില്‍ വെള്ളം കയറി വ്യാപാകമായി നശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പ്രതീക്ഷയോടെ പാടങ്ങളെ പരിപാലിച്ച് വിളവെടുപ്പിലേക്കും എത്തി. പാകമായ നെല്ല് കൊയ്യാന്‍ ആളില്ലാതെ വന്നപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് നിലവില്‍ വിളവെടുപ്പ് നടക്കുന്നത്.

paddy

നഷ്ടക്കണക്കുകള്‍ കൂട്ടി നോക്കാതെ കര്‍ഷകര്‍ കൃഷി മുമ്പോട്ട് കൊണ്ടുപോകുമ്പോളും സര്‍ക്കാര്‍ തലത്തില്‍ വേണ്ട രീതിയിലുള്ള സഹായം മുട്ടുകാട്ടിലെ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. കൊയ്ത്തു യന്ത്രത്തിന്റെ സഹായം ലഭിക്കുന്നുണ്ടെങ്കിലും താഴ്ചയുള്ള കണ്ടങ്ങളില്‍ വണ്ടിയിറങ്ങില്ല. ഇവിടെ ആളിറങ്ങി കൊയ്യുകയല്ലാതെ മറ്റ് മാര്‍ഗ്ഗവുമില്ലാത്ത അവസ്ഥയാണ്.

മാത്രവുമല്ല പാടശേഖരത്തിന് നടുവിലൂടെയുള്ള കൈത്തോട് സംരക്ഷണബിത്തി നിര്‍മ്മിച്ച് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാത്തതിനാല്‍ ശക്തമായ മഴയുള്ള സമയത്ത് പാടശേഖരം വെള്ളത്തിനടിയിലാകുന്നതും പതിവാണ്. തോടിന്റെ നീരൊഴുക്ക് സുഗമമമാക്കുന്നതിനും തോടിന് കുറുകെ വാഹനങ്ങള്‍ കടത്തുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തുന്നതിനും കൃഷി മുമ്പോട്ട് കൊണ്ടുപോകുന്നതിനും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Idukki
English summary
idukki local news about muttukad paddy fields
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X