ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭൂമി വിണ്ടുകീറല്‍: പ്രകൃതി ദുരന്തത്തിന് ശേഷവും ആശങ്ക അകലാതെ വെള്ളത്തൂവല്‍ നിവാസികള്‍

  • By Desk
Google Oneindia Malayalam News

വെള്ളത്തൂവല്‍: പ്രളയം നിലയ്ക്കാതെ പെയ്തിറങ്ങിയപ്പോള്‍ ഇടുക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കിരയായത് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത്. മലയിടിച്ചിലും ഉരുള്‍പൊട്ടലും ഭീതിയും ആശങ്കയും നിറഞ്ഞ ദിവസങ്ങളാണ് വെള്ളത്തൂവല്‍ നിവാസികള്‍ക്ക് നല്‍കിയത്. നിലവില്‍ മഴകുറഞ്ഞെങ്കിലും ഈ ഗ്രാമം ഇപ്പോഴും ഒറ്റപ്പട്ടു കിടക്കുകയാണ്. ഒറ്റപ്പെടലിനേക്കാളേറെ ഭൂപ്രകൃതിയിലുണ്ടായ മാറ്റങ്ങളാണ് ഇവിടുത്തുകാരെ ഏറെ പേടിപ്പെടുത്തുന്നത്.

വെള്ളത്തൂവല്‍, കുത്തുപ്പാറ, പൂത്തലനിരപ്പ്, പന്നിയാര്‍കുട്ടി, കത്തിപ്പാറ, മാങ്കടവ് തുടങ്ങി നിരവധി പ്രദേശങ്ങളില്‍ ഭൂമി വിണ്ടു കീറിയതിന്റെയും മണ്ണിടിച്ചിലിനേക്കാള്‍ ഭീകരമായ മലയിടച്ചിലുണ്ടായതിന്റെയും കാരണങ്ങളെന്താണെന്നാണ് ഇപ്പോള്‍ ഇവിടുത്തുകാര്‍ പരസ്പരം ചോദിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഏറ്റവും വലിയ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത് പന്നിയാര്‍കുട്ടിയിലാണ്.

munnar-153

പന്നിയാര്‍ പുഴയുടെ ഇരുകരകളിലുമായി സ്ഥിതി ചെയ്തിരുന്ന പന്നിയാര്‍കുട്ടി ടൗണിനെ പൂര്‍ണമായും ഇല്ലാതാക്കിയ മലയിടിച്ചില്‍ ഭൂപ്രകൃതിയിലുണ്ടായ പ്രതിഭാസങ്ങള്‍കൊണ്ടാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പഞ്ചായത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 90 ശതമാനവും ഏറെകുറെ ഒരേ സമയത്ത് ഉണ്ടായതാണ്. ഭൂകമ്പസമാനമായ കുലുക്കം ഈ പ്രദേശങ്ങളില്‍ മഴകനത്ത സമയങ്ങളില്‍ അനുഭപെട്ടിരുന്നു. അഞ്ചുപേരുടെ ജീവനെടുത്ത വെള്ളത്തൂവല്‍ എസ്സുവളവിലെ ഉരുള്‍പൊട്ടലാണ് ഇതില്‍ ഏറ്റവും ഭീകരത സൃഷ്ടിച്ചത്.

നിലവില്‍ മഴകുറഞ്ഞ സാഹചര്യത്തില്‍ വിവിധ ക്യാമ്പുകളിലുണ്ടായിരുന്നവര്‍ വീടുകളിലേക്ക് മടങ്ങിയെത്തിയെങ്കിലും ആശങ്കയോടെയാണ് പലരും വെള്ളത്തൂവല്‍ എന്ന ദേശത്തെ ഉറ്റുനോക്കുന്നത്. ജിയോളജിക്കല്‍ വകുപ്പിന്റെ പഠനം നടത്തി ജനങ്ങളുടെ ആശങ്കകള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് പ്രദേശവാസികള്‍.വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും തടസ്സപ്പെട്ടത് ഈ പേദേശങ്ങളുടെ പ്രളയകെടുതികള്‍ പുറംലോകത്തെത്താന്‍ വൈകുന്നതിന് കാരണമായിരുന്നു.പ്രളയകെടുതിയില്‍ ഒറ്റപ്പെട്ട് കാല്‍നടയാത്രപോലും ദുഷ്‌കരമായ പ്രദേശങ്ങള്‍ വെള്ളത്തൂവല്‍ പഞ്ചായത്തില്‍ നിരവധിയാണ്. പുതിയ ഭവനങ്ങളുടെ നിര്‍മ്മാണം നടത്തുന്നതിനു മുമ്പ് ജിയോളജിക്കല്‍ വകുപ്പിന്റെ പഠനം മേഖലയില്‍ നടത്തുമെന്ന് വെള്ളത്തൂവല്‍ പഞ്ചായത്ത് പ്രസിഡന്റെ റ്റി ആര്‍ ബിജി പറഞ്ഞു.

Idukki
English summary
idukki local news about natives under threat after land slide and natural calamity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X