ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഞ്ചുനാട്ടാംപ്പാറയില്‍ കുറിഞ്ഞി വസന്തം: മറയൂരിലെ ആദിവാസികുടികളില്‍ 90 ശതമാനം ചെടികളും പൂവിട്ടു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കണ്ണും മനസ്സും നിറയ്ക്കുന്ന കുറിഞ്ഞി കാഴ്ചകൾ | Oneindia Malayalam

മറയൂര്‍: പൂക്കാലവും പൂവിളികളുമായി മറയൂരിന്റെ മലനിരകള്‍ വിനോദ സഞ്ചാരികളെ പുതിയ നിറകൂട്ടുകളിലേക്ക് സ്വാഗതം ചെയ്യ്ത് തുടങ്ങിയിരിക്കുന്നു. മറയൂരിന്റെ മലയിടുക്കുകളില്‍ 90 ശതമാനം കുറിഞ്ഞി ചെടികളും പൂവിട്ടതോടെ കൂടുതല്‍ സഞ്ചാരികള്‍ മറയൂരിന്റെ ദൃശ്യഭംഗി ആസ്വദിക്കാന്‍ ഇവിടേക്ക് എത്തി തുടങ്ങി.മറയൂര്‍ മേഖലയില്‍ ആദിവാസികുടികളുള്‍പ്പെടുന്ന അഞ്ചുനാട്ടാംപ്പാറയിലാണ് ഏറ്റവും കൂടുതല്‍ കുറിഞ്ഞി ചെടികള്‍ പൂവീട്ടിരിക്കുന്നത്.

കാന്തല്ലൂര്‍ വള്ളവയല്‍ മേഖലയിലും ഭൂരിഭാഗം കുറിഞ്ഞി ചെടികളും പൂവിട്ടു. മറയൂരില്‍ പരമ്പരാഗതമായി കാട്ടുതേന്‍ ശേഖരിച്ചു വരുന്ന ആദിവാസി വിഭാഗത്തിനും കുറിഞ്ഞി പൂവിട്ടതോടെ ഇനി മുന്നിലുള്ളത് പ്രതീക്ഷയുടെ ദിവസങ്ങളാണ്. കുറിഞ്ഞി സീസണില്‍ ഇവര്‍ക്ക് കാട്ടുതേന്‍ ശേഖരണത്തിലൂടെ കൂടുതല്‍ വരുമാനം കണ്ടെത്താനാകുന്നു.വിദൂര കാഴ്ചയില്‍തന്നെ അതിമനോഹരമായ ദൃശ്യാനുഭവമാണ് മറയൂരില്‍ കുറിഞ്ഞി പൂക്കള്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

neelakurinji-153

കാന്തല്ലൂര്‍ മേഖലയിലെ റോഡരികിലും സ്വകാര്യ ഭൂമിയിലും നീലക്കുറിഞ്ഞികള്‍ പൂവിട്ടിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന് ഗതാഗതം മുടങ്ങിയിരുന്ന മേഖലകളില്‍ ഗതാഗതം പുനസ്ഥാപിച്ചതോടെ കൂടുതല്‍ സഞ്ചാരികളും എത്തി തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ സീസണില്‍ രാജമല, മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ പതിനായിരങ്ങളാണ് കുറിഞ്ഞി വസന്തം കാണാന്‍ എത്തിയിരുന്നത്. എന്നാല്‍ മഴകനത്ത സാഹചര്യത്തില്‍ ഇക്കുറി വസന്തോത്സവം ആസ്വദിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്. എങ്കിലും ഇനിയുള്ള ദിവസങ്ങള്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍മാത്രം സംഭവിക്കുന്ന മാഹത്ഭുതം നേരില്‍ കാണാന്‍ കൂടുതല്‍ ആളുകള്‍ എത്തും എന്നത് ഉറപ്പാണ്.

Idukki
English summary
idukki local news about neelakurinji blooms in anjunattampara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X