ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓണം വിപണി ലക്ഷ്യമിട്ട് ഹൈറേഞ്ചില്‍ വ്യാജ സ്പിരിറ്റ്: മൂന്നാറില്‍ നിന്നും സ്പിരിറ്റ് ശേഖരം പിടികൂടി!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറില്‍ നിന്നും സ്പിരിറ്റ് കണ്ടെത്തി.തോട്ടം മേഖലയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനക്കിടയില്‍ 600 ലിറ്റര്‍ സ്പിരിറ്റാണ് കണ്ടെടുത്തത്. ഓണക്കാല വിപണി ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ വ്യാജ മദ്യകൂട്ടുകള്‍ തോട്ടം മേഖലയില്‍ നിര്‍മ്മിക്കുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് നയമക്കാട് എസ്റ്റേറ്റ് സ്വദേശിയായ പ്രഭാകരനെ പ്രതി ചേര്‍ത്ത് എക്‌സൈസ് സംഘം കേസെടുത്തിട്ടുണ്ട്. മുപ്പത് ലിറ്ററിന്റെ ഇരുപതു കന്നാസുകളിലായാണ് സ്പരിറ്റ് സൂക്ഷിച്ചു വച്ചിരുന്നത്. പെട്ടെന്ന് കണ്ടു പിടിക്കുവാന്‍ സാധിക്കാത്ത വിധത്തില്‍ പുഴയോട് ചേര്‍ന്നുള്ള പൊന്തക്കാട്ടിലാണ് ഇയാള്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.

ഓണക്കാലമെത്തിയതോടെ തോട്ടം മേഖലയില്‍ സ്പിരിറ്റ് ലോബികള്‍ സജീവമാകുന്നതിന്റെ തെളിവാണ് ഇത്തരത്തിലുള്ള സംഭവങ്ങളെന്നും എക്‌സൈസ് സംഘം പറയുന്നു. നിലവില്‍ വിവിധ മേഖലകളിലേക്ക് പരിശോധന ശക്തി പെടുത്തിയിട്ടുണ്ട്. എക്സൈസിന്റെയും ഷാഡോ വിഭാഗവും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എക്‌സൈസ് സംഘം പറയുന്നു.

spirit-

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോമി ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് നയമക്കാട് എസ്റ്റേറ്റിന് സമീപത്തെ വാഗുവാരയില്‍ നടത്തിയ പരിശോധനയില്‍ 2000 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തിയിരുന്നു. പ്രധാനമായും പുറംനാട്ടില്‍ നിന്നെത്തുന്നവരെ കണക്കിലെടുത്താണ് ഇത്തരത്തിലുള്ള വ്യാജ മദ്യ ലോപികള്‍ ഹൈറേഞ്ചില്‍ പിടിമുറുക്കുന്നതും.

Idukki
English summary
Idukki Local News about onam market in high rage seized liquor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X