കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ് ഹൈറേഞ്ചിലെ നെല്‍പ്പാടങ്ങള്‍: കന്നികൃഷി മഴവെള്ളപ്പാച്ചിലില്‍ മുങ്ങി

  • By Desk
Google Oneindia Malayalam News

രാജകുമാരി: ഇടുക്കിയില്‍ മണ്ണിടിഞ്ഞും ബണ്ടുകള്‍ തകര്‍ന്നും പാടശേഖരങ്ങളും നെല്‍കൃഷിയും പാടെ തകര്‍ന്നു. കന്നികൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നെടുംകണ്ടം താലൂക്കിനുകീഴില്‍ രാജകുമാരിയിലാണ് കൂടുതല്‍ കൃഷിനാശം ഉണ്ടായിരിക്കുന്നത്. എട്ടോളം പാടശേഖര സമിതികള്‍ ഉള്ള രാജകുമാരി ഗ്രാമപഞ്ചായത്തിലെ കന്നികൃഷി പൂര്‍ണമായും മഴവെള്ളപ്പാച്ചലില്‍ ഒലിച്ചുപോയി.

രാജകുമാരി മേഖലയെ പട്ടിണിയില്‍ നിന്നും കുടിവെള്ള ക്ഷാമത്തില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തിയിരുന്ന ഈ പാടശേഖരങ്ങള്‍ പാടെ നാശത്തിന്റെ വക്കിലാണ് ഇപ്പോള്‍. ഉരുള്‍പൊട്ടി ഒലിച്ചിറങ്ങി മണ്ണുകള്‍ നിറഞ്ഞും ബണ്ടുകള്‍ തകര്‍ന്ന് കയറിയൊഴുകിയ മഴവെള്ളപ്പാച്ചലിലും മണ്ണും മണലും അടിഞ്ഞും കൃഷിക്ക് യോഗ്യമല്ലാത്ത അവസ്ഥയിലാണ് കൃഷിപാടങ്ങള്‍.

rajakumariidukki

നിലവില്‍ ബണ്ടുകള്‍ അടച്ചും ഉരുള്‍പൊട്ടലില്‍ ഉണ്ടായ മണ്ണുകള്‍ നീക്കം ചെയ്തും പാടശേഖരങ്ങള്‍ സംരക്ഷിക്കാനും വീണ്ടും കൃഷിയിറക്കാനുമുള്ള തയാറെടുപ്പിലാണ് കര്‍ഷകര്‍.എങ്കിലും സര്‍ക്കാര്‍ സഹായങ്ങള്‍ ഈ കര്‍ഷകര്‍ക്ക് ലഭിച്ചില്ലെങ്കില്‍ ഇവരുടെ നിലനില്‍പ്പിനെതന്നെ ബാധിക്കും. പാടശേഖരങ്ങള്‍ ഉഴുതുമറിച്ചു ഒരു മാസത്തിനുള്ളില്‍ കൃഷിയിറക്കി ജനുവരിയില്‍ വിളവെടുക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

English summary
idukki local news about paddy fields in high range face loss.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X