പ്രളയം തകര്‍ത്ത പന്നിയാര്‍കൂട്ടിയെ ദത്തെടുത്ത് ജീസസ് യൂത്ത് യുവജന കൂട്ടായ്മ: ഇടുക്കിക്ക് കൈത്താങ്ങ്
രാജാക്കാട്: പ്രളയക്കെടുതിയില്‍ പൂര്‍ണമായും തകര്‍ന്ന പന്നിയാറൂകൂട്ടിയെ ദത്തെടുത്ത് ജീസസ് യൂത്ത് കൂട്ടായ്മ. പന്നിയാറുകൂട്ടിയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ച് പുനരധിവാസം നടത്തുന്നതിനായി ഒരു വര്‍ഷത്തേയ്ക്കാണ് ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ പ്രദേശത്തെ ദത്തെടുത്തിരിക്കുന്നത്. സംസ്ഥാനത്തിന്‍രെ വിവിധ മേഖലകളിലെ നൂറോളം അംഗങ്ങള്‍ അണിനിരന്നാണ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്.
ജില്ലയിലെ തന്നെ ഏറ്റവും വലി മലയിടിച്ചിലാണ് പന്നിയാറുകുട്ടിയില്‍ ഉണ്ടായത്.ഒരു ഗ്രാമംതന്നെ പൂര്‍ണമായി ഇല്ലാതായ കാഴ്ചയായിരുന്നു പന്നിയാര്‍കുട്ടിയില്‍ ഉണ്ടായത്. പതിമൂന്നോളം കടകള്‍ ആറു വീടുകള്‍ ആരോഗ്യഉപകേന്ദ്രം, ക്ലബ്ബ്, മൃഗാശുപത്രി എന്നിവ പൂര്‍ണമായും ഇല്ലാതാതായി.അടക്കമുള്ള എല്ലാം തന്നെ പൂര്‍ണ്ണമായി ഇല്ലാതായി. നിലവില്‍ ഗതാഗതം ഭാഗികമായി പുനസ്ഥപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ജില്ലയിലെ എറ്റവും വലിയ ദുരന്തത്തിന് സാക്ഷിയായ പന്നിയാറുകൂട്ടിയെ പഴയ സ്ഥിതിയിലേയ്ക്ക് എത്തിയ്ക്കുന്നതിനും എല്ലാം നഷ്ടപ്പെട്ട ജനതക്ക് കൈത്താങ്ങാകുന്നതിനും വേണ്ടിയാണ് ജീസസ് യൂത്ത് എന്ന യുവജന സംഘടന പ്രദേശത്തെ ദത്തെടുത്ത് രംഗത്തെത്തിയത്. സംസ്ഥാനത്ത് ആയിരത്തോളം വാളിന്‍ഡ്യര്‍മാരാണ് ജീസസ് യൂത്തിലുള്ളത്. ഇവര്‍ എല്ലാം തന്നെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു...












Click it and Unblock the Notifications