ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: അതിജീവിച്ച ഇടുക്കിയില്‍ നിന്ന് ലോകത്തിന് ഒരു ബിഗ് സല്യൂട്ട്, പരിപാടി സെപ്തംബര്‍ 29ന്

  • By Desk
Google Oneindia Malayalam News

തൊടുപുഴ: പ്രളയകാലത്ത് എല്ലാം മറന്ന് കേരളത്തെ സഹായിച്ച ലോകത്തെ ആദരിക്കുന്നതിനായി ഇടുക്കിയില്‍ നിന്നും ഒരു ബിഗ് സല്യൂട്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രത്യേക പരിപാടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹ്യ സാംസ്‌കാരിക, സന്നദ്ധ സംഘടനകള്‍ ,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, മര്‍ച്ചന്റ് അസോസിയേഷന്‍ റോട്ടറി ക്ലബ്ബ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയും തസീഫ ഇന്റര്‍നാഷണല്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ എന്നിവയുടെ സാങ്കേതിക സഹായത്തോടെയും ലോക നടപ്പുദിനത്തോടും ലോക വിനോദസഞ്ചാര ദിനത്തോടും അനുബന്ധിച്ച് സെപ്റ്റംബര്‍ 29 നാണ് സംഘടിപ്പിക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ 160 ഓളം രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തെ പ്രധിനിധീകരിച്ചുകൊണ്ടാണ് തൊടുപുഴയില്‍ ബിഗ് സല്യൂട്ട് എന്ന പരിപാടി നടക്കുക.4000 മുതിര്‍ന്നവരെയും 1000 കുട്ടികളെയും ഉള്‍പ്പെടുത്തി 5000ത്തോളം ആളുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തൊടുപുഴ മങ്ങാട്ടുകവലയില്‍ നിന്നും ഏകദേശം 6 കിലോമീറ്റര്‍ ദൂരം നടന്നെത്തുന്നന ജാഥക്കു ശേഷം തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിപാടിയുടെ സമാപനം നടക്കും.

idukkiflood-1

പങ്കെടുക്കുന്ന ഓരോരുത്തരും ഇതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പരിപാടിക്കു ശേഷം പങ്കെടുത്തവര്‍ക്ക് തസീഫ സംഘടനയുടെ സര്‍ട്ടിഫിക്കറ്റും ലഭിക്കും. തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ആലോചന യോഗത്തിനു ശേഷം പരിപാടിക്കായുള്ള മൊബൈല്‍ ആപ്പിന്റെയും ലോഗോയുടെയും ഔദ്യോഗിക പ്രകാശനം ജില്ലാ കളക്ടര്‍ ജീവന്‍ ബാബു നിര്‍വഹിച്ചു.

Idukki
English summary
idukki local news about people salutes the world after flood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X