ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: ഇടുക്കിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത് 20040 പേര്‍, ജില്ലയില്‍ 98 ക്യാമ്പുകള്‍!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പ്രളയ ദുരന്തത്തിൽ ഒറ്റപ്പെട്ടു ഇടുക്കി ജില്ല | Oneindia Malayalam

തൊടുപുഴ: ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ജില്ലയിലെ വിവിധ ക്യാമ്പുകളിലായി 20040 പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയന്നത്. ദേവികളും താലൂക്കിലെ 8 ക്യാമ്പുകളിലായി 546 പേരും പീരുമേട്ടെ 10 ക്യാമ്പുകളിലായി 1201 പേരും തൊടുപുഴയിലെ മൂന്നുക്യാമ്പുകളിലായി 81 പേരും ഉടമ്പന്‍ചോലയിലെ 8 ക്യാമ്പുകളിലായി 426 പേരും ഇടുക്കിയിലെ 69 ക്യാമ്പുകളിലായി 17786 പേരും കഴിയുന്നു.

reliefcampsidukki-

അടിയന്തര സാഹചര്യത്തില്‍ ജില്ലയുടെ വിവിധ ഇടങ്ങളില്‍ തുടങ്ങിയ ക്യാമ്പുകള്‍ പലതും പിരിച്ചു വിടുകയും ക്യാമ്പുകളുടെ എണ്ണം കുറക്കുകയും ചെയ്ത സാഹചര്യത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം 98 ആയി. വരും ദിവസങ്ങളില്‍ കൂടുതല്‍ ക്യാമ്പുകള്‍ പിരിച്ചുവിട്ടുകൊണ്ട് ക്യാമ്പുകളുടെ എണ്ണം കുറക്കാനുമാണ് തീരുമാനം. വാസയോഗ്യമായ വീടുകളിലേക്ക് കൂടുതല്‍ ആളുകള്‍ വരും ദിവസങ്ങളില്‍ മാറിയേക്കും.വീടുകള്‍ ശുചീകരക്കുന്നതിനടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ അതാതു പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്. വാര്‍ഡുതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനജീവിതത്തെ സാധാരണ നിലിയിലേക്ക് തിരികെയെത്തിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.

Idukki
English summary
idukki local news about people who stays in relief camps.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X