Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയക്കെടുതി: ഇടമലക്കുടിക്ക് ഈ കൈത്താങ്ങ്, കൈവിടാതെ പോലീസ്സേന

മൂന്നാര്‍: കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലകുടിയില്‍ സഹായ ഹസ്തവുമായി മൂന്നാര്‍ ജനമൈത്രി പോലീസ്. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് അസോസിയേഷന്റെയും പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെയും മൂന്നാര്‍ ജനമൈത്രി പോലീന്റെയും സഹകരണത്തോടെ ഇടമലക്കുടി പഞ്ചായത്തിലെ പരപ്പയാര്‍ നിവാസകള്‍ക്ക് ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു. പരപ്പയാര്‍ കുടിയിലെ നൂറോളം കുടുംബങ്ങള്‍ക്കാണ് സഹായകിറ്റുകള്‍ നല്‍കിയത്.

കുടുംബാംഗങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയടങ്ങിയ കിറ്റുകളാണ് നല്‍കിയത്. രാജമല പെട്ടിമുടിയില്‍ നടന്ന ചടങ്ങില്‍ കിറ്റുകളുടെ വിതരണോത്ഘാടനം മൂന്നാര്‍ ഡി. വൈ. എസ.് പി ഡി എസ് സുനീഷ് ബാബു നിര്‍വ്വഹിച്ചു. പ്രളയത്തെ തുടര്‍ന്ന് ഇടമലകുടി പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വന്ന പരപ്പയാര്‍കുടി നിവാസികള്‍ക്ക് പോലീസ് വിഭാഗത്തിന്റെ സഹായം ഏറെ പ്രയോജനപ്രദമായി.

idamalakkudinatives

വരും ദിവസങ്ങളില്‍ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് മൂന്നാര്‍ ജനമൈത്രി പോലീസിന്റെ തീരുമാനം. സന്നദ്ധ സേവന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് മൂന്നാര്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഇടമലക്കുടിയില്‍ തുടര്‍ച്ചയായി നടന്നു വരുന്നത്. സി ഐ മാരായ എന്‍ ജി ശ്രീമോന്‍, സാം ജോസ്, ട്രൈബല്‍ ഇന്റിലിജന്‍സ് ഉദ്യോഗസ്ഥരായ എ എം ഫക്രുദീന്‍, വി കെ മധു, എ ബി ഖദീജ, കെ എം ലൈജാമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+