Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറവൻ കുറത്തി മലകളുടെ സംരക്ഷണം: കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ പ്രകൃതി സംരക്ഷണ പൂജ

കോന്നി: ഇടുക്കി ഡാം പണിതിരിക്കുന്ന കുറവൻ കുറത്തി മലകളുടെ സംരക്ഷണ ത്തിനു വേണ്ടി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ പ്രകൃതി സംരക്ഷണ പൂജകൾ നടന്നു .കാവിലെ ഭാരത പൂം കുറവൻ ഭാരത പൂം കുറത്തി മനയിലാണ് പൂജകൾ .മലകൾക്ക് വേണ്ടി പൂജയും വഴിപാടും ഉള്ള ഏക കാനന വിശ്വാസ കേന്ദ്രമാണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് .

839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ പെരിയാറിന് കുറുകെയാണ് ഇടുക്കി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.1932 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക് വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക് കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോണിനുതോന്നി. പിന്നീട് ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് തിരുവിതാംകൂർ ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചു.പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം പ്രകൃതിയിൽ അധിഷ്ഠിതമാണ് .

idukki-dam-15

ഇടുക്കി ഡാം പണിതിരിക്കുന്ന കുറവൻ കുറത്തി മലകളുടെ നിലനിൽപ്പിനും സംരക്ഷണത്തിനും വേണ്ടി രാവിലെയും വൈകിട്ടും പൂജയും വഴിപാടും ഉള്ള ഏക കാവാണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് .ഇവിടെ കുറവൻ കുറത്തി മലകൾക്ക് വേണ്ടി ഭാരത പൂം കുറവൻ കുറത്തി പ്രതിഷ്ഠ ഉണ്ട് .ഈ മലകൾക്ക് വേണ്ടി പൂജകൾ അർപ്പിക്കുവാൻ മന നിർമ്മിച്ചിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+