ദൈവത്തിന്റെ കൈപതിഞ്ഞ പാറ: പ്രളയശേഷം രൂപപ്പെട്ടത്: കൈപ്പത്തി രൂപമുള്ള പാറകാണാന്‍ വന്‍തിരക്ക്....
അടിമാലി: മൂന്നാറിലെ പ്രളയദിനങ്ങള്‍ കടന്നുപോയി ആകാശം തെളിഞ്ഞപ്പോള്‍ മുതിരപുഴയാറില്‍ ദൈവത്തിന്റെ കൈപതിഞ്ഞ പാറകാണാന്‍ വന്‍ തിരക്ക്. മഴക്ക് ശമനമായതോടെയാണ് കൊച്ചി - ധനുഷ്‌കോടി ബൈപാസ് പാലത്തിനു സമീപം കൈപത്തി മടക്കിവെച്ചിരിക്കുന്നതുപോലെ ഒരു പാറ വെള്ളക്കില്‍ തെളിഞ്ഞു വന്നത്. ചെളിയില്‍ മൂടിയിരുന്ന വലിയപ്പാറ ശക്തമായ മഴവെള്ള പാച്ചിലില്‍ തെളിഞ്ഞു വന്നതാണെങ്കിലും മൂന്നാറിനെ സംരക്ഷിക്കാന്‍ രൂപപ്പെട്ട ദൈവത്തിന്റെ കൈ പതിഞ്ഞ പാറയായാണ് ഇപ്പോള്‍ അത് അറിയപ്പെടുന്നത്.

കാഴ്ചക്കാര്‍ കൂടിയതോടെ പാറയില്‍ കണ്ട രൂപത്തിന് വേറിട്ട പേരുകളുമായി നാട്ടുകാരുമെത്തി. ദൈവത്തിന്റെ കൈ എന്നാണ് നാട്ടുകാര്‍ നല്‍കിയ ഓനപ്പേര്. ദൈവത്തിന്റെ കൈ. തള്ളവിരല്‍ മറച്ചു പിടിച്ചിരിക്കുന്ന വിധത്തില്‍ കാണപെടുന്നു എന്നതാണ് ഇത്തരത്തിലൊരു വിളിപേരുവരാനും കാരണം. അഭിപ്രായങ്ങള്‍ നിരവധി ഉയര്‍ന്നതോടെ പ്രളയാനന്തരം സഞ്ചാരികള്‍ക്ക് കൗതുകമേകാന്‍ ഈ ദൈവത്തിന്റെ കൈയ്യും ഉണ്ടാകുമെന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.


Click it and Unblock the Notifications