ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തോട്ടം മേഖല പ്രതിസന്ധി: സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നീറവേറ്റുന്നില്ല പൂപ്പാറയില്‍ പ്രതിക്ഷേധ ധര്‍ണ്ണ

  • By Desk
Google Oneindia Malayalam News

രാജാക്കാട്: തോട്ടം തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുക, ശമ്പള വര്‍ദ്ധന നടപ്പിലാക്കി തോട്ടം തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് പൂപ്പാറയില്‍ ഐ എന്‍ റ്റി യു സി പ്രതിക്ഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്. സര്‍ക്കാരുകള്‍ മാറിമാറി വന്നിട്ടും വാഗ്ദാനങ്ങളല്ലാതെ മറ്റൊന്നും തോട്ടംമേഖലക്ക് ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍സംവിധാനങ്ങള്‍ പരാജയമാണെന്നും തൊഴിലാളികള്‍ ആരോപിച്ചു.

സര്‍ക്കാരിന്റെ തണുപ്പന്‍ സമീപനങ്ങള്‍ക്കെതിരേ സംസ്ഥാന ഇടുക്കി ജില്ലയില്‍ നാഷണല്‍ എംപ്ലോയേഴ്സ് ഫെഡറേഷന്‍ യൂണിയന്‍ ഐ എന്‍ റ്റി യു സിയുടെ നേതൃത്വത്തില്‍ തൊഴിലാളികളെ അണിനിരത്തി ശക്തമായ സമരങ്ങളുമായി മുമ്പോട്ട് പോകുന്നതിന്റെ പ്രാരംഭഘട്ടമെന്ന നിലയിലാണ് ധര്‍ണ്ണ സമരം സംഘടിപ്പിച്ചത്.

inucmarch-1

തൊഴിലാളികലുടെ ശമ്പളം മിനിമം അറുനൂറ് രൂപയാക്കുക, ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍മെച്ചപ്പെടുത്തുക തുടങ്ങി ഇരുപത്തിയെഞ്ചോളം ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പന്നിയാര്‍ എസ്റ്റേറ്റ് ഓഫിസിനു മുന്നില്‍ നടന്ന ധര്‍ണ്ണസമരംത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. സര്‍ക്കാര്‍ തൊഴിലാളി പ്രശന്ങ്ങളില്‍ എത്രയും വേഗം ഇടപെട്ടില്ലെങ്കില്‍ ജില്ലയിലെ മറ്റ് തോട്ടംമേഖലകളിലെ തൊഴിലാളികളെകൂടി അണിനിരത്തി ശക്തമായ സമരം നടത്താനാണ് തീരുമാനം.

Idukki
English summary
Idukki Local News about problems faced by platation labours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X