കൊച്ചി മധുര ദേശീയപാതയില്‍ ഉപരോധസമരം: ചീയപ്പാറയില്‍ കടകള്‍ പൊളിക്കുന്നതിനെതിരെ പ്രതിക്ഷേധം
അടിമാലി: കൊച്ചി- മധുര ദേശീയപാതയില്‍ വാളറ, ചീയപ്പാറ മേഖലകളിലെ കച്ചവടസ്ഥാപനങ്ങള്‍ പൊളിച്ചു നീക്കുന്നതിനുള്ള നടപടിക്കെതിരെ നാട്ടുകാര്‍ രംഗത്ത്. ഇന്ന രാവിലെയാണ് റവന്യൂ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിന്റെ സാഹയത്തോടെ കടകള്‍ പൊളിച്ചു നീക്കാനായി ശ്രമം ആരംഭിച്ചത്.എന്നാല്‍ പൊളിക്കലിനെതിരെ ശക്തമായ പ്രതിക്ഷേധ സമരവുമായി നാട്ടുകാരും രംഗത്തെത്തിയതോടെ വിഷയം വഷളാകുകയായിയിരുന്നു.

സുരക്ഷിത മേഖലയില്‍ അല്ല കച്ചവടകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന കാരണം ഉന്നയിച്ചാണ് പൊളിച്ചുനീക്കുന്നതിന് റവന്യൂ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചീയപ്പാറയില്‍ എത്തിയത്. എന്നാല്‍ തങ്കളുടെ ഉപജീവനമാര്‍ഗം തടസ്സപ്പെടുത്തുന്ന നടപടി അംഗികരിക്കാനാകില്ലെന്നും പൊളിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു.തുടര്‍ന്ന് ദേശീയപാത ഉപരോധിച്ചുകൊണ്ടുള്ള സമരവും നടന്നു. ശക്തമായ ജനകീയ പ്രക്ഷോപത്തിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ് നിലിവില്‍.












Click it and Unblock the Notifications