ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തോരാമഴ: മണ്ണിടിഞ്ഞ് കെട്ടിടം തകര്‍ന്നു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്....

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് കെട്ടിടം ഭാഗികമായി തകര്‍ന്നു. വീട്ടുപകരണങ്ങളടക്കം ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. രാജാക്കാട് വെട്ടുകല്ലംമാക്കല്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ പിന്‍ഭാഗത്തുള്ള വലിയ മണ്‍തിട്ട ഇടിഞ്ഞ് വീട്ടിലേക്ക് പതിക്കുകയായിരുന്നു. വാടകയ്ക്ക് നല്‍കിയിരുന്ന കെട്ടിടത്തിലെ താമസക്കാരനായ യുവാവ് തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

രാജാക്കാട് മാങ്ങാതൊട്ടി മേഖലയില്‍ രാജാക്കാട് ടൗണിന് സമീപത്തായിട്ടുള്ള കെട്ടിടത്തിന്റെ പിന്‍ഭാഗത്തായിട്ടുണ്ടായിരുന്ന നാല്‍പ്പതടിയോളം ഉയരമുള്ള മണ്‍തിട്ടയാണ് ഇടിഞ്ഞ് വീണത്. കെട്ടിടത്തില്‍ രാജാക്കാട് ഹോട്ടല്‍ നടത്തുന്ന തേട്ടുംകാട്ടില്‍ ബിനീഷും കുടുംബവുമായിരുന്നു താമസം. മണ്ണിടിഞ്ഞ് വീഴുന്ന സമയത്ത് ബിനീഷിന്റെ മകന്‍ മുറിയ്ക്കുള്ളില്‍ ഉണ്ടായിരുന്നു.

rain

മുറിയുടെ എതിര്‍വശത്ത് നിന്നിരുന്നതിനാല്‍ ഇയാള്‍ അപകടത്തില്‍പെടാതെ രക്ഷപ്പെടുകയായിരുന്നു. മണ്ണിടിച്ചിലില്‍ കെട്ടിടത്തിന്റെ ജനലുകളും ഭിത്തിയും തകര്‍ന്ന് മുറികള്‍ പൂര്‍ണമായും മൂടിപോയി. അടുക്കളയും പൂര്‍ണ്ണമായി തകര്‍ന്ന അഴസ്ഥയിലാണ്. രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.

Idukki
English summary
idukki local news about rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X