ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ വീണ്ടും മഴ: റെഡ് അലര്‍ട്ട്, വിനോദ സഞ്ചാരത്തിന് നിയന്ത്രണം, ചെറുതോണി ഡാം തുറക്കും!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു | Oneindia Malayalam

തൊടുപുഴ: രണ്ടു ദിവസങ്ങളിലായി ജില്ലയുടെ പലയിടങ്ങളിലും അതിശക്തമായ മഴ അനുഭവപ്പെട്ടു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പനുസരിച്ച് വരും ദിവസങ്ങളില്‍ മഴപെയ്യാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് ജില്ലയില്‍ റെഡ് അലര്‍ട്ട പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതടക്കമുള്ള സജ്ജീകരണങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

അതേ സമയം പലയിടങ്ങളിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത മഴയില്‍ ഗതാഗതം താല്‍ക്കാലികമായി തടസ്സപെട്ടിട്ടുണ്ട്. ഇടപെട്ടു പെയ്യുന്ന കനത്ത മഴ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടോക്കുമോ എന്ന പേടിയിലുമാണ് ജനങ്ങള്‍. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പൊന്‍മുടി, മാട്ടുപെട്ടി അണക്കെട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുറന്നിരുന്നു.

idukkirain2-
Photo Credit:

ആവശ്യമെങ്കില്‍ കൂടുതല്‍ അളവില്‍ അണക്കെട്ടുകളില്‍ നിന്ന് ജലം ഒഴുക്കി കളയുമെന്ന് ജില്ലഭാരണകൂടം അറിയിച്ചു. ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് കളക്ട്രേറ്റില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ തീരുമാനമാകും. അണക്കെട്ട് വീണ്ടും തുറക്കുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

idukkidam-

എന്നാല്‍ മുല്ലപരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ് നിലവില്‍. അതിര്‍ത്തി പ്രദേശങ്ങളില്‍ കനത്ത മഴപെയ്യുന്നതിനാല്‍ ജലനിരപ്പ് വരും മണിക്കൂറുകളില്‍ കൂടുതലായി ഉയരും എന്നത് ഉറപ്പാണ്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടി പിന്നിട്ടു കഴിഞ്ഞു. ബുധനാഴ്ച ഇത് 127 അടിയായിരുന്നു.മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നീലക്കുറിഞ്ഞി ഉദ്യാനങ്ങള്‍ സന്ദര്‍ശിക്കുന്നതടക്കം മാറ്റിവെയ്ക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും ജില്ലാഭരണകൂടം നല്‍കിയിട്ടുണ്ട്.

Idukki
English summary
idukki local news about rain and red alert after kerala flood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X