അവധി ആഘോഷിക്കണ്ട: ഞങ്ങളുണ്ട്.. സേവന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വിദ്യാര്‍ത്ഥികള്‍
രാജകുമാരി: ഓണാവധി അവസാനിക്കാന്‍ ഒരുദിവസംകൂടി ശേഷിക്കെ സേവനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി രാജകുമാരി ഗവണ്മെന്റ് വി എച്ച് എസ് ഇയിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. സ്കൂളിലെ നാഷ്്ണല്‍ സര്‍വ്വീസ് സീകിം അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രളയകെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുകയാണ് ഈ വിദ്യാര്‍ത്ഥികളും.
വളരെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ആറോളം വീടുകള്‍ വാസയോഗ്യമാക്കി തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പ്രവര്‍ത്തനം. അഞ്ചുപേരടങ്ങുന്ന സംഘങ്ങളായാണ് ശുചീകരണപ്രവര്‍ത്തനങ്ങളും ചെറിയ രീതിയിലുള്ള അറ്റക്കുറ്റ പണികളും നടത്തി വരുന്നത്. പ്രധാനമായും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുംമൂലം വീടുകളില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മണ്ണും പൂര്‍ണമായും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് സ്കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.

അവധി തീരുന്നതിനു മുമ്പ് ആറുവീടുകളിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അവധി ആഘോഷങ്ങള്‍ വേണ്ടന്നുവെച്ച് സ്കൂളിലെ അധ്യാപകരും ദുരിതാശ്വസാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇവര്‍ക്കൊപ്പമുണ്ട്. സ്കൂള്‍ പ്രിന്‍സിപ്പിള്‍ ബ്രിജേഷ് ബാലകൃഷ്ണന്, അധ്യാപകരായ പ്രിന്‍സ് പോള്‍, സി.എം.റീന തുടങ്ങിയവരാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications