Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയം: ഇടുക്കിയില്‍ 1145 കിലോമീറ്റര്‍ റോഡ് തകര്‍ന്നു, 1496 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും കേടുപാടും!

ഇടുക്കി: ജില്ലയില്‍ വിവിധയിടങ്ങളിലായി പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 1145 കിലോമീറ്റര്‍ റോഡാണ് തകര്‍ന്നത്. 141 റോഡുകളില്‍ 1496 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും കേടുപാടുകളും ഉണ്ടായി. റോഡുകളിലെ പരമാവധി തടസങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. ഇതിനുള്ള രൂപരേഖ തയ്യാറാക്കി ഉടന്‍ പ്രവൃത്തികള്‍ തുടങ്ങാന്‍ ഉദ്യോഗസ്ഥര്‍ക്ക് വൈദ്യുതിവകുപ്പ്് മന്ത്രി എം എം മണി നിര്‍ദേശം നല്‍കി. ജീവനക്കാരുടെ പോരായ്മപരിഹരിക്കാനുള്ള നടപടിയും സ്വീകരിക്കും. തകര്‍ന്ന പി.എം.ആര്‍.ജി.വൈ റോഡുകളുടെ വിശദമായ എസ്റ്റിമേറ്റ് രണ്ടാഴ്ചക്കകം തയ്യാറാക്കി നടപടി ആരംഭിക്കും.

idukkiroads-

ചറുതോണി പാലം, മൂന്നാര്‍ ഉദുമല്‍പേട്ട് റോഡിലെ പെരിയവരൈ പാലം എന്നിവ താല്‍ക്കാലികമായി ഗതാഗതത്തിന് തുറന്നുകൊടുക്കാനായി സൈന്യത്തിന്റെ സഹായത്തോടെ ബെയ്ലി പാലം നിര്‍മിച്ചുനല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പെരിയവരൈയില്‍ ഇതിനകം തന്നെ സൈനിക ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിട്ടുണ്ട്. ജില്ലിയിലെ പ്രധാനപാതകളില്‍ ഗതാഗതത സൗകര്യങ്ങള്‍ പുനസ്ഥാപിക്കാന്‍ ഇനിയും ആഴ്ചകളോളം എടുക്കും.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+