Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടാപ്പകല്‍ വീടുകള്‍ കുത്തി തുറന്ന് മോഷണം: ഇടുക്കിയില്‍ യുവാക്കള്‍ അറസ്റ്റില്‍

അടിമാലി: ഇടുക്കി അടിമാലിയുടെ വിവിധ മേഖലകളില്‍ ആളില്ലാത്ത സമയം നോക്കി മോഷ്ണം നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. സമീപദിവസങ്ങളില്‍ പകല്‍ സമയങ്ങളില്‍ നിരവവധിയിടങ്ങളില്‍ മോഷണം നടന്നതെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. അടിമാലി കാംങ്കോ സ്വദേശി അനന്തു, മച്ചിപ്ലാവ് സ്വദേശി വില്‍ഫ്രഡ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

robberycaseaccused-1

പകല്‍ ആളില്ലാത്ത സമയങ്ങളില്‍ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് അകത്ത് കയറിയാണ് മോഷണശ്രമങ്ങള്‍ ഏറെയും നടന്നിട്ടുള്ളത്. അടിമാലി ടൗണിലെ സ്വര്‍ണ്ണപണയ സ്ഥാപനങ്ങളില്‍ പണയംവെച്ചവരുടെ ലിസ്റ്റ് പരിശോധിച്ച പൊലീസ് ഒന്നിലേറെ തവണ സ്വര്‍ണ്ണം പണയംവെച്ച വില്‍ഫ്രഡിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മോഷണത്തെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്.വില്‍ഫ്രഡ് പൊലീസ് പടിയിലായതോടെ മുഖ്യപ്രതി അനന്തു കാമുകിയുമായി തമിഴ്നാട്ടിലേക്ക് രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും കേരള- തമിഴ്നാട് അതിര്‍ത്തി ചെക് പോസ്റ്റില്‍വെച്ച് പിടിയിലാകുകയായിരുന്നു.

മോഷ്ടിച്ച പണം ഉപയോഗിച്ച് ബൈക്കും മൊബൈല്‍ഫോണും അനന്തുവാങ്ങിയിരുന്നു. ഈ ബൈക്കിലാണ് തമിഴ്നാട്ടിലേക്ക് രക്ഷപെടാന്‍ ശ്രമിച്ചത്.ആയിരമേക്കര്‍ മേച്ചേരില്‍ മണിയുടെ വീട് കുത്തിതുറന്ന് 4 പവന്‍ സ്വര്‍ണ്ണവും 3000 രൂപയും,പതിനാലാംമൈല്‍ പടയാട്ടില്‍ ജോയിയുടെ വീട്ടില്‍ നിന്ന് രണ്ടരപവന്‍ സ്വര്‍ണ്ണവും 20000 രൂപയും അടിമാലിയില്‍ വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വീട്ടില്‍ നിന്ന് 3000 രൂപയും കവര്‍ന്നെടുത്തത് ഇരുവരും ചേര്‍ന്നു നടത്തിയ ഗൂഡാലോചനയുടെ ഫലമായിട്ടാണെന്നാണ് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+