ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മറയൂരില്‍ വന്‍ ചന്ദനവേട്ട: രണ്ടുപേര്‍ പിടിയില്‍, ചന്ദനം കടത്തിയ വാഹനവും കസ്റ്റഡിയില്‍!!

  • By Desk
Google Oneindia Malayalam News

മറയൂര്‍: ചന്ദനം കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ മറയൂര്‍ സ്വദേശികളായ രണ്ട് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇവര്‍ ചന്ദനം കടത്താന്‍ ശ്രമിച്ച വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. മറയൂര്‍ കരിമുട്ടി സ്വദേശി പ്രകാശ്, പട്ടിക്കാട് സ്വദേശി ബീജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മറയൂരില്‍ നിന്ന് ചന്ദനം കടത്താന്‍ ശ്രമിക്കുന്നതായി വനംവകുപ്പ് അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മറയൂര്‍ ഡി.എഫ്.ഒ ബി രഞ്ജിത് വാഹന പരിശോധ നടത്താന്‍ വനപാലകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി നിരീക്ഷിച്ച് വരുന്നതിനിടയാലാണ് മറയൂരില്‍ നിന്ന് കുമളി വണ്ടന്‍ മേട്ടിലേക്ക് കെട്ടിട നിര്‍മ്മാണ സാമഗ്രികളുമായി പോകുകയായിരുന്ന ടിപ്പര്‍ ലോറിയില്‍ ചന്ദനം കണ്ടെത്തിയത്.

sandalwoodsmuggling-

പ്ലാസ്റ്റിക്ക് ചാക്കില്‍ കെട്ടിയ നിലയിലാണ് ചന്ദനം കണ്ടെടുത്തത്. 25 കിലോ കാതല്‍ മാത്രമുള്ള ചന്ദനത്തിന് നാല് ലക്ഷം രൂപവരെ വിലയുണ്ടെന്നും വനപാലകര്‍ പറഞ്ഞു. വാഹന പരിശോധനയില്‍ നാച്ചിവയല്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ പി.എസ് സജീവന്‍, റെയ്ഞ്ച് ഓഫീസര്‍ അരുണ്‍ മഹരാജ, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ സി.കെ സുജിത്ത്, എസ്. ഹരിക്കുമാര്‍, ബീറ്റ്‌ഫോറസ്റ്റ് ഓഫിസര്‍മാരായ രാമകൃഷ്ണന്‍, പികെ ഹരിക്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി ചന്ദനം കണ്ടെത്തിയത്. ചന്ദന കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇന്ന് പ്രതികളെ കോടതില്‍ ഹാജരാക്കും.

Idukki
English summary
Idukki Local News about sandal smuggling.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X