മഴക്കാല ദുരിതം ഏറ്റവും കൂടുതല്‍ ബാധിച്ചത് അടിമാലിയെ: പേമാരിയില്‍ നഷ്ടമായത് ഏഴു ജീവനുകള്‍
അടിമാലി: മഴക്കെടുതിയില്‍ ഇടുക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് അടിമാലിയില്‍. ജില്ലയില്‍ ആകെമൊത്തം 13 പേര്‍ മരിച്ചതില്‍ എഴുപേരും അടിമാലി സ്വദേശികള്‍. ജില്ലയില്‍ പലയിടങ്ങളിലും മഴക്ക് നേരിയശമനമുണ്ടെങ്കിലും തീരാനഷ്ടങ്ങളും വേദനയും നിറഞ്ഞ ദിവസങ്ങളാണ് അടിമാലി നിവാസികള്‍ക്ക് അനുഭവിക്കേണ്ടി വന്നത്. മുമ്പ് പലപ്പോഴും മഴക്കാലങ്ങളില്‍ അടിമാലി വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ടായിരുന്നെങ്കിലും ഇത്രയും ദുരന്തം വിതച്ച മഴക്കാലത്തിന്റെ അനുഭവങ്ങള്‍ ആദ്യമായാണ് ഇവിടത്തുകാര്‍ നേരിടേണ്ടി വന്നത്.
മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും നഷ്ടമായത് ഏഴു ജീവനുകളാണ്. പരിക്കേറ്റ് അഞ്ചുപേര്‍ ചികിത്സയില്‍ കഴിയുന്നു. 24 കുടംബങ്ങളുടെ വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു. ഭാഗികമായി തകര്‍ന്ന് വാസയോഗ്യവുമല്ലാത്തത് 68 വീടുകളാണ്. 75 ഹെക്ടറിലധികം കൃഷിയിടങ്ങള്‍ ഒലിച്ചുപോയി.ഒരാഴ്ചക്കിടയിലുണ്ടായ ആകെ നഷ്ടം പത്തുകോടിയിലും അധികംവരും.

ഒരാഴ്ചയിലധികമായി തകര്‍ന്നു കിടക്കുന്ന വൈദ്യുതി ബന്ധങ്ങള്‍ ഇനിയും പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.അടിമാലിയില്‍ ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ ഭീകരാവസ്ഥ കൃത്യമായും പുറം ലോകത്തിന് അറിവുണ്ടെന്ന് തോന്നുന്നില്ല. അടിമാലി മൂന്നാര്‍ അനച്ചാല്‍, വെള്ളത്തൂവല്‍, രാജാക്കാട് റോഡുകള്‍ ഇടിഞ്ഞും മണ്ണ് ഇടിഞ്ഞും അപകടാവസ്ഥയിലാണ്. ആദിവാസി കോളനികളായ കൊരങ്ങാട്ടി, പ്ലാമലകുടി, കൊടകല്ല് തുടങ്ങിയ മേഖലകളെല്ലാം ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥിയിലാണ്.












Click it and Unblock the Notifications