Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്ഐ - കെഎസ് യു സംഘര്‍ഷം നിരവധിപേര്‍ക്ക് പരിക്ക്, കുപ്പിയേറും കല്ലേറും, സംഭവം ഇടുക്കിയില്‍!

അടിമാലി: കോളേജ് തിരിഞ്ഞെടുപ്പിനുശേഷം നടന്ന ആഹ്ലാദ പ്രകടനങ്ങള്‍ക്കിടിയില്‍ അടിമാലിയില്‍ എസ് എഫ് ഐ- കെ എസ് യു സംഘര്‍ഷം.പോലീസ്‌കാര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ടോടെയാണ് അടിമാലി സെന്റട്രല്‍ ജംഗ്ഷനില്‍ വെച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത് .

സംഭവത്തെ കുറിച്ച് ദൃസാക്ഷികള്‍ പറയുന്നതിങ്ങനെ: ഇന്നലെ നടന്ന കോളേജ് ഇലക്ഷനില്‍ അടിമാലി കാര്‍മല്‍ഗിരി കോളേജില്‍ കെ എസ് യുവും ബസേലിയോസ് കോളേജില്‍ എസ് എഫ് ഐയുമാണ് വിജയിച്ചത്. ഓരേ സമയം ഇരുപാര്‍ട്ടി പ്രവര്‍ത്തകരും പ്രകടനവുമായി ടൗണില്‍ എത്തുകയായിരുന്നു. ഇരുവശത്തുനിന്നും പ്രകടനങ്ങള്‍ നടത്തവെ അടിമാലി സെന്റട്രല്‍ ജംഗ്ഷനില്‍വെച്ച് പരസ്പരം കൊടികളുയര്‍ത്തി വാക്കേറ്റം നടത്തുകയും തുടര്‍ന്ന് ഏറ്റുമുട്ടലിലേക്ക് നീങ്ങുകയുമായിരുന്നു.

sfi-ksuclash

ഇതിനിടിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിലേക്ക് കയറി പോയ ഒരുപറ്റം കെ സ് യു പ്രവര്‍ത്തകര്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ സോഡ കുപ്പികള്‍ വലിച്ചെറിഞ്ഞതായും ദൃസാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് പരസ്പരം കല്ലേറും തല്ലുമുണ്ടായതോടെ രംഗം കൂടുതല്‍ വഷളാകുകയായിരുന്നു. മുതിര്‍ന്ന നേതക്കള്‍ക്കടക്കം സംഭവത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ഇടങ്ങളിലായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മണിക്കൂറുകളോളം പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്തു.സംഭവുമായി ബന്ധപ്പെട്ട് നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+