Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലവര്‍ഷക്കെടുതി: ഇടുക്കി ജില്ലക്കായി പ്രത്യേക പാക്കേജെന്ന് മന്ത്രി കെ രാജു, ക്യാമ്പുകളിലുമെത്തി!

അടിമാലി: ഇടുക്കിയില്‍ മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് വനംവകുപ്പ് മന്ത്രി കെ രാജു. അടിമാലിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ സന്ദര്‍ശനം നടത്തിശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയുടെ നിലവിലെ സ്ഥിതികതികള്‍ പൂര്‍ണമായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ വളരെ വേഗത്തില്‍ ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സംസ്ഥാന ക്യാബിനെറ്റില്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാഭരണകൂടവും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സജ്ജീവമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതിനാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചു. റേഷന്‍കാര്‍ഡടക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അപേക്ഷകള്‍ സ്വീകരിച്ച് സമയബന്ധിതമായി പുനര്‍നിര്‍മ്മിച്ച് നല്‍കും, ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഒരുക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

iduklireliefcamp-

അടിമാലിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ അദ്ദേഹം ക്യാമ്പില്‍ കഴിയുന്നവരെ ആശ്വസിപ്പിച്ചു. എട്ടുമുറിയില്‍ മണ്ണിടിഞ്ഞ് കുടുംബാഗങ്ങളെ നഷ്ടപ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഹസന്‍കുട്ടിയെ ആശുപത്രിയിലെത്തി മന്ത്രി സന്ദര്‍ശിച്ചു. അടിമാലി മേഖലയില്‍ മണ്ണിടിച്ചിലുണ്ടായ വിവിധ ഇടങ്ങളിലും സന്ദര്‍ശനം നടത്തിയാണ് മന്ത്രി മടങ്ങിയത്. എംപി ജോയ്സ് ജോര്‍ജ്, എം എല്‍ എ ഇ എ എസ് ബിജിമോള്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥപ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+