സംസ്ഥാനത്തെ ആദ്യ ഇഎസ്ഐ ഡിസ്പെന്‍സറി അടിമാലിയില്‍ തുടങ്ങി: രാജ്യത്ത് ആരംഭിച്ചത് 34 കേന്ദ്രങ്ങള്‍!
ഇടുക്കി: കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇടുക്കിയിലെ പുതിയ ഇ എസ് ഐ ഡിസ്പെന്സറിയുടെയുടെ പ്രവര്‍ത്തനം അടിമാലിയില്‍ ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച ഏക ഇ എസ് ഐ ഡിസ്പെന്‍സറിയാണ് അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. അടിമാലി ഉള്‍പെടെ രാജ്യത്ത് 34 ഇ എസ് ഐ ഡിസ്പെന്‍സറികളും പ്രവര്‍ത്തനം ആരംഭിച്ചു. അടിമാലി ഫാത്തിമ നഗറില്‍ 3100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഓഫീസിലാണ് ബ്രാഞ്ച് ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നത്. ഹൈറേഞ്ച് മേഖലയില്‍ ആദ്യമായി ആരംഭിച്ച ഓഫീസിന്റെ പ്രവര്‍ത്തനമേഖല ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട,് ഇടുക്കി താലൂക്കുകളിലേക്കും വ്യാപിച്ചു കിടക്കുന്നു.
ഇ എസ് ഐയില്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള ജില്ലയിലെ മുഴവന്‍ ആളുകള്‍ക്കുമുള്ള ആനുകൂല്യങ്ങളും അടിമാലിയില്‍ നിന്നും ലഭ്യമാകും. നിലവില്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള 8000 പേര്‍ക്കും അവരുടെ കുടുംബാഗംങ്ങള്‍ ഉള്‍പെടെ 30,000 പേര്‍ക്കും ഡിസ്പെന്സെറിയുടെ സേവനം ലഭിക്കും. പത്തോ അതിലധികമോ ആളുകള്‍ ജോലി ചെയ്യുന്ന വ്യാപാര, വ്യവസായ ശാലകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഭാഗമായ ജീവനക്കാരാണ് ഇ എസ് ഐ സ്കീമിന്റെ പരിധിയില്‍ വരുന്നത്. ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളവരുടെയും കുടുംബാഗംങ്ങളുടെയും പ്രാഥമിക ചികിത്സ ഡിസ്പെന്സറിയില് നല്‍കും.

കൂടാതെ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സകള്‍ ഇ എസ് ഐ സി ആശുപത്രികളിലോ എം പാനല്‍ ചെയ്യപ്പെട്ടിട്ടുള്ള പ്രമുഖ സ്വകാര്യ ആശുപത്രികളിലോ ലഭിമാക്കുന്ന രീതിയിലുമാണ് ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുക. അസുഖം, അപകടം, പ്രസവം തുടങ്ങിയവമൂലം ജോലി ചെയ്യാന്‍ സാധിക്കാതെ അവധിയില്‍ പ്രവേശിക്കുകയാണെങ്കില്‍ ഈ ദിവസങ്ങളിലെ ശമ്പളവും ബ്രാഞ്ച് ഓഫീസ് വഴി വിതരണം ചെയ്യും.
ചികിത്സയോടൊപ്പം രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കുള്ള മറ്റാനുകൂല്യങ്ങളും ഇവിടെ നിന്നും ലഭിക്കും.കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഓഫീസ് പ്രവര്‍ത്തിക്കുക . ബ്രാഞ്ച് മാനേജര്‍,ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍,സ്റ്റാഫ് നേഴ്സ്,പാരാമെഡിക്കല്‍ സ്റ്റാഫ്, ക്ലറിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് ഈ ഓഫീസില്‍ ഉള്ളത്. എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ബ്രാഞ്ചോഫീസും ഉള്പെടെയാണ് ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തനം നടക്കുക.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications