ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരു ഇടവേളക്കുശേഷം ഇടുക്കിയില്‍ തെരുവുനായശല്ല്യം രൂക്ഷം: രാത്രി യാത്രക്കാര്‍ ഭീതിയില്‍!

  • By Desk
Google Oneindia Malayalam News

അടിമാലി: ഒരിടവേളക്കു ശേഷം ഹൈറേഞ്ചില്‍ വീണ്ടും തെരുവ് നായ ശല്യംരൂക്ഷമാകുന്നു.നഗര ഗ്രാമ വ്യത്യാസമില്ലാതെ പാതയോരങ്ങള്‍ തെരുവ് നായക്കള്‍ കൈയ്യടക്കിയതോടെ കാല്‍നടയാത്രക്കാരും ഇരുചക്ര യാത്രികരും ഭീതിയിലാണ്. ഏറെനാളുകള്‍ക്ക് ശേഷമാണ് ജില്ലയില്‍ തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിച്ചിട്ടുള്ളത്. ഇരുള്‍ വീഴുന്നതോടെ കൂട്ടമായി ഇറങ്ങുന്ന തെരുവ് നായ്ക്കളെ ഭയന്നാണ് പലരും രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നത്.

തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ഏതാനും നാളുകള്‍ക്ക മുമ്പ് ഇവയെ തുരത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതോടെ വലിയ രീതിയില്‍ ഇവയുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാല്‍ അടിമാലി ഉള്‍പ്പെടുന്ന ജില്ലയുടെ വിവിധ മേഖലകളില്‍ വീണ്ടും നായക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യമാണുള്ളത.കൂട്ടമായി നടക്കുന്ന നായ്ക്കളെ തുരത്തിയോടിക്കാന്‍ ശ്രമിച്ചാല്‍ അവ കൂടുതല്‍ അപകടകാരികളായി ആക്രമിക്കാന്‍ ശ്രമിക്കുന്ന പ്രവണതയാണ് ഉണ്ടാകുന്നത്.

straydogidukki-

നഗര ഗ്രാമ വ്യത്യാസമില്ലാതെ പാതകള്‍ പലതും നായക്കളുടെ വിഹാര കേന്ദ്രമായതോടെ നായ്ക്കള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കുറുകെ ചാടി അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവായിട്ടുണ്ട്.രാവിലെ തനിയെ വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളും തരുവുനായകളുടെ ആക്രമണം ഭയന്നാണ് സഞ്ചരിക്കുന്നത്.പ്രളയത്തെ തുടര്‍ന്ന് ഉടമകളില്ലാതായി തീര്‍ന്ന് നായ്ക്കളും പുനരധിവാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ നായ്ക്കളും തീറ്റതേടി പാതകളിലിറങ്ങുന്നതും നായ് ശല്യം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ക്രമാതീതമായി വര്‍ധിച്ചു വരുന്ന തെരുവുനായ്ക്കളുടെ ശല്യം കുറക്കാന്‍ പ്രാദേശിക തലത്തില്‍ ഇടപെടലുണ്ടാകണമെന്നാണ് വിവിധ ഇടങ്ങളിലുള്ളവര്‍ അഭിപ്രായപ്പെടുന്നത്.

Idukki
English summary
idukki local news about stray dogs became threat to people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X