ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കി: ഗാന്ധിജയന്തിദിനത്തില്‍ കുടില്‍ വ്യവസായ മേഖലയെ പരിചയപ്പെട്ട് വിദ്യാര്‍ത്ഥികള്‍

  • By Desk
Google Oneindia Malayalam News

അടിമാലി: ഗാന്ധിജയന്തി ദിനത്തില്‍ പരമ്പരാഗത തൊഴില്‍മേഖലയായ ഈറ്റ ഉദ്പ്പന്നങ്ങളുടെ നിര്‍മ്മാണവും വില്‍പ്പന രീതികളും പരിചയപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. കുടില്‍ വ്യവസായ സംരഭങ്ങളെ കൂടുതലായി പ്രോത്സാഹിപ്പിക്കുയെന്ന ലക്ഷ്യത്തോടെ അടിമാലി എസ് എന്‍ ഡി പി സ്‌കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തിലെ നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം അംഗങ്ങളാണ് മച്ചിപ്ലാവിലെ പരമ്പരാഗത കുടില്‍ വ്യവസായ യൂണിറ്റുകളില്‍ ഇന്നലെ സന്ദര്‍ശനം നടത്തിയത്. ഈറ്റ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ രീതികളും വില്‍പനയും ഇവര്‍ പരിചയപ്പെട്ടു.

nssstudents-153855

നാലുപതിറ്റാണ്ടുകളിലേറെയായി പരമ്പരാഗതമായി കൈമാറിവന്ന തൊഴില്‍ മേഖലയെ തൊഴില്‍ കുടുംബങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിചയപ്പെടുത്തി. കുട്ട നിര്‍മ്മാണം, വീട്ടുപകരണങ്ങള്‍, കസേര , കര്‍ട്ടണുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണ രീതികള്‍ ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്കായി പകര്‍ന്നു നല്‍കി.മച്ചിപ്ലാവില്‍ ഇത്തരത്തില്‍ പത്തോളം ചെറുകിട കുടില്‍ വ്യവസായ യൂണിറ്റുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

nssstudents-

ജയകൃഷ്ണന്‍,അളകസ്വാമി,ജയമണി, ശാന്തി തുടങ്ങിയവരാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയത്. വിനോദ സഞ്ചാര സീസണ്‍ ആരംഭിച്ചതോടെ വിവിധ തരം ഈറ്റ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം തുടര്‍ന്നു വരുന്നതായി തൊഴിലാളികള്‍ പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം അടിമാലി ഗ്രാമപഞ്ചായത്ത് അംഗം തമ്പി ജോര്‍ജ് നിര്‍വ്വഹിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അജിത പിന്‍, എന്‍ എസ് എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിധിന്‍ നാഥ് പി. എസ്, കരിയര്‍ ഗെയ്ഡന്‍സ് വിഭാഗം സന്തോഷ് പ്രഭ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശീല പരിപാടി സംഘടിപ്പിച്ചത്. അമ്പതോളം വിദ്യാര്‍ത്ഥികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.

Idukki
English summary
idukki local news about students visits small industries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X