Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുപുഴ കൊലപാതകം: തലയിലേറ്റ മാരകമായ മുറിവ് മരണകാരണമെന്ന് പോസറ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്

തൊടുപുഴ: വണ്ണപ്പുറം കമ്പക്കാനത്ത് നാലുപേര കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഉര്‍ജിതമാക്കി. പോസ്റ്റ്മാട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തലക്കേറ്റ മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ് നാലുപേരും മരിച്ചതെന്ന് തെളിഞ്ഞു. ചുറ്റികകൊണ്ട് തലക്കടിച്ചതിനുശേഷം മൂര്‍ച്ചയുള്ള ആയുധങ്ങള്‍കൊണ്ട് തലക്ക് വെട്ടെറ്റിരുന്നതായും കണ്ടെത്തി. മരിച്ച കൃഷ്ണന്റെ ശരീരഭാരം രണ്ടിലധികം ആളുകള്‍ക്ക് മാത്രമെ താങ്ങാനാകു എന്നും. മൂന്നിലധികം ആളുകള്‍ ചേര്‍ന്ന് ചുമന്നുകൊണ്ടുപോയി കുഴിച്ചിട്ടതാകാം എന്ന നിഗമനത്തിലുമാണ് പോലീസ്.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ കൊലപാതകം നടന്ന വീട്ടില്‍ കാറില്‍ ചിലര്‍വന്നുപോകുന്നത് കണ്ടതായി അയല്‍വാസികള്‍ പറഞ്ഞിരുന്നു.കൊലപാതകത്തിന് മന്ത്രവാദവുമായി ബന്ധമുണ്ടോ എന്ന സംശയത്തിലാണ് പോലീസ്. അയല്‍വാസികളുമായി യാതൊരുവിധ ബന്ധവുംപുലര്‍ത്തിയിരുന്നില്ലെങ്കിലും സൗമ്യമായ ഇടപെടലായിരുന്നു കുടംബത്തിന്റേത് എന്നും പ്രദേശവാസികള്‍ പറയുന്നു.

thodupuzhamurder

മന്ത്രവാദവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളോമറ്റൊ കൊലപാതകത്തില്‍ എത്തിയതാണെന്നും സംശയിക്കേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്. കൃഷ്ണന്‍ പത്തുവര്‍ഷകാലമായി സഹോദരങ്ങളുമായി അകന്നാണ് കഴിഞ്ഞിരുന്നത്.വണ്ണപ്പുറത്ത് താമസമാക്കിയിരുന്ന ഈ കുടുംബത്തിന് ശത്രുക്കളായി ആരും ഉണ്ടായിരുന്നതായും അറിവില്ല.വീടുമായി പലരീതിയിലുമുള്ള നിഗൂഢതകളാണ് നിലവില്‍ മന്ത്രവാദത്തിലേക്കുള്ള സാധ്യത ഉയര്‍ത്തുന്നതും. വീടിന്റെ നിര്‍മ്മാണവും പിന്‍വശത്തുള്ള മന്ത്രവാദത്തിനുള്ള പ്രത്യക മുറിയും കൂടുതല്‍ സംശയകരമായ അന്തരീക്ഷത്തിലേക്കാണ് പോലീസിനെ നയിക്കുന്നതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+