ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുലിപ്പേടിയില്‍ ഹൈറേഞ്ച്: കുമളിയിലെ ജനവാസമേഖലയില്‍ പുലിയിറങ്ങി, ആദ്യം വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചു!

  • By Desk
Google Oneindia Malayalam News

കുമളി: കുമളിക്കു സമീപം അമരാവതി ജനവാസമേഖലയില്‍ പുലിയിറങ്ങിയതായി സ്ഥിരീകരിച്ചു. ജനവാസമേഖലയിലെ ഒരു വീട്ടില്‍ നിന്നും വളര്‍ത്തു നായയെ പുലി കൊന്നതോടെ ജനങ്ങളും പരിഭ്രാന്തിയിലാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് നാലാംമൈല്‍ സ്വദേശിയായ ഇഞ്ചപ്പാറയ്ക്കല്‍ ബിനോയിയുടെ വളര്‍ത്തു നായയെ പുലി പിടിച്ചത്.

കാലിത്തൊഴുത്തിന് സമീപത്തായി കെട്ടിയിട്ടിരുന്ന നായയുടെ തല മാത്രമാണ് അവശേഷിച്ചിരുന്നത്. പുലിയിറങ്ങിയ സാഹചര്യത്തില്‍ കെണിയൊരുക്കുന്നതിനുള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിച്ചു വരികയാണ്. പ്രദേശത്ത് കണ്ടെത്തിയ കാല്‍പാടുകള്‍ പുലിയുടേതാണെന്ന് നേരത്തെ പരിശോധനയില്‍ തെളിഞ്ഞിരുന്നു. പൊതുവെ വനമേഖലയായിതിനാല്‍ വനത്തോട് ചേര്‍ന്നുളള ചെറിയ വഴികളാണ് ഇവിടെ സഞ്ചാരത്തിനായി ഉളളത്.

tigeridukki-1

പകല്‍ സമയത്തും പുറത്തിറങ്ങുന്നത് അപകടത്തിന് വഴിയൊരുക്കും എന്ന അവസ്ഥയാണ് നിലിവില്‍.വനം വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പെട്രോളിങ് നടത്താനും, ക്യാമറ ട്രാപ്പ് ഉള്‍പ്പെടെ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. അതിര്‍ത്തി പ്രദേശമായ ഈ മേഖലയില്‍ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. സന്ധ്യയായ് കഴിഞ്ഞാല്‍ പിന്നെ പുറത്തേക്കിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭീതിയോടെയാണ് പ്രദേശവാസികള്‍ കഴിഞ്ഞുകൂടുന്നത്.

Idukki
English summary
idukki local news about tiger makes threat to life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X