ഇടുക്കി: റിസോര്‍ട്ടില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി: കെടിഡിസിയില്‍!
അടിമാലി: പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ടില്‍ കുടുങ്ങി കിടന്ന വിനോദസഞ്ചാരികളെ സുരക്ഷിതമായി മൂന്നാറിലെ കെടിഡിസി മന്ദിരത്തില്‍ എത്തിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ മലയിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടതോടെയാണ് പുറംലോകവുമായി ബന്ധമില്ലാതെ ഇവര്‍ റിസോര്‍ട്ടില്‍ അകപ്പെട്ടത്. മുതിര്‍ന്നവരും കുട്ടികളും അടക്കം 54 നാലുപേരെയാണ് ഇന്നലെ(10.8.2018) വൈകിട്ട് ഏഴുമണിയോടെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്.

റഷ്യ, സൗദി അറേബ്യ, സിംഗപൂര്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നടക്കമുള്ളവരാണ് റിസോര്‍ട്ടില്‍ അകപെട്ടത്. മൂന്നുദിവസം മുമ്പാണ് ഇവര്‍ മൂന്നാര്‍ സന്ദര്‍ശനത്തിനായി ഇവിടെ എത്തിയത്. ശക്തമായ മഴയില്‍ അറനൂറു മീറ്ററലധികം ഭാഗത്ത് മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടതോടെ ഇവര്‍ റിസോര്‍ട്ടില്‍ അകപ്പെടുകയായിരുന്നു. രാവിലെ മുതല്‍ സൈന്യവും ഫയര്‍ഫോഴസും, പോലീസും ചേര്‍ന്ന് റിസോര്ട്ടിലേക്കെത്താനുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ നടത്തിയ ശ്രമത്തിനൊടുവിലാണ് വൈകിട്ടോടെ മുഴുവന്‍ ആളുകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചത്. അഞ്ച് ജെ സി ബികള്‍ ഉപയോഗിച്ച് മണ്ണും പാറയും നീക്കം ചെയ്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.പതിനഞ്ച് സൈന്യക ഉദ്യോഗസ്ഥരും പത്ത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും പോലീസും ഉള്‍പെടെ 30തോളം പേരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കിയത്.

ഒരുവര്‍ഷം മുമ്പ് റിസോര്‍ട്ടിനു സമീപം പാറ അടര്‍ന്ന് വീണതെ തുടര്‍ന്ന് സുരക്ഷിതമായ സാഹചര്യത്തിലല്ല റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്ന് വിലയിരുത്തി റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലകളക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതിവിധിയിലൂടെ മാസങ്ങള്‍ക്കുമുമ്പ് റിസോര്‍ട്ട് വീണ്ടും തുറക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് റിസോര്‍ട്ട് വീണ്ടും അടച്ചുപൂട്ടാന്‍ ദേവികുളം സബ്കളക്ടര്‍ ഉത്തരവിട്ടു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications