ഇടുക്കി അണക്കെട്ട് ട്രയല്‍ റണ്ണിനായി തുറന്നു: പരീക്ഷണതുറക്കല്‍ അമ്പത് സെന്റീമീറ്റര്‍ ഉയര്‍ത്തി!
Recommended Video

ചെറുതോണി: കാത്തിരിപ്പിനൊടുവില്‍ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് ട്രയല്‍ റണ്ണിനായി തുറന്നു. ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളില്‍ നടവിലുത്തെ ഷട്ടറാണ് ഉച്ചക്ക് 12:30 തോടെ തുറന്നത്. അമ്പത് സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് പരീക്ഷണ തുറക്കല്‍ നടത്തിയത്. ജലനിരപ്പ് 2399 അടിയിലേക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് അടിയന്തരമായി അണക്കെട്ട് തുറക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചത്.
രാവിലെ പതിനൊന്നു മണിയോടെ അണക്കെട്ട് പരീക്ഷണത്തിനായി തുറക്കുന്നതിനായി തീരുമാനക്കുകയായിരുന്നു. അണക്കെട്ടിന്റെ നൂറുമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ജാഗ്രത നിര്‍ദ്ദേശം നല്‍കിയ ശേഷമാണ് ട്രയല്‍ റണ്ണിനായി ഷട്ടര്‍ ഉയര്‍ത്തിയത്. മഴതുടരുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടതല്‍ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്നതിനാലാണ് അടിയന്തരമായി ഷട്ടറുകള്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്തിയത്.

നേരത്തെ 2397 അടിയിലാണ് ട്രയല്‍റണ്‍ നടത്താന്‍ ജില്ലാഭരണകൂടം തീരുമാനിച്ചിരുന്നത് എന്നാല്‍ ഇടമലയാര്‍ അണക്കെട്ട് തുറന്നതോടെ അല്‍പംകൂടി കാത്തിരുന്നതിനുശേഷം ഷട്ടറുകള്‍ ഉയര്‍ത്തുകയായിരുന്നു. 1992ലാണ് ഇതിനു മുമ്പ് ഷട്ടറുകള്‍ തുറന്നത്. നാലുമണിക്കൂര്‍ നേരത്തേക്കാണ് ഷട്ടറുകള്‍ തുറന്നു വിടുന്നതെങ്കിലും വരും മണിക്കൂറുകളില്‍ ശക്തമായി നീരൊഴുക്ക് തുടരുന്ന സാഹചര്യത്തില്‍ കൂടതല്‍ സുരക്ഷാമുന്നോരുക്കങ്ങള്‍ നടത്തി അണക്കെട്ടിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനുമാണ് തീരുമാനം.












Click it and Unblock the Notifications