ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗോത്രപെരുമ 2018; ട്രൈബല്‍ ഫെസ്റ്റിന് അടിമാലിയില്‍ തിരിതെളിഞ്ഞു.

  • By Desk
Google Oneindia Malayalam News

ഇടുക്കി: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ട്രൈബല്‍ ഫെസ്റ്റിന് അടിമാലിയില്‍ തുടക്കമായി. ഗോത്രപെരുമ 2018 എന്ന പേരില്‍ അടിമാലി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന രണ്ടു ദിവസത്തെ കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ മുനിസ്വാമി ഉദ്ഘാടനം ചെയ്തു. ആദിവാസി വിഭാഗങ്ങളുടെ തനത് കലകളെ പരിചയപ്പെടുത്തി നടത്തുന്ന കലോത്സവങ്ങള്‍ ഗോത്രജനവിഭാഗങ്ങളെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ കൂടുതല്‍ മുന്നേറാന്‍ സാഹായിക്കും.

പരമ്പരാഗഥ സാമൂഹ്യ സാംസ്‌കാരിക, തൊഴില്‍ സംവിധാനങ്ങള്‍ പരിപോഷിപ്പിക്കുക, ആദിവാസി സമൂഹത്തിന്റെ കലാരൂപങ്ങളെയും ഭക്ഷണ രീതികളെയും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഫെസ്റ്റ് നടക്കുന്നത്. കുമളി, വണ്ണപ്പുറം, മറയൂര്‍, കാന്തല്ലൂര്‍, ചിന്നക്കനാല്‍ മേഖലകളിലെ വിവിധ ഊരുകളില്‍ നിന്നെത്തിയ അവവരുടെ തനത് അനുഷ്ഠാന കലാ രൂപങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു. വിവിധ ഊരുകളില്‍ നിന്നെത്തിയ ആറോളം ടീമുകളാണ് ആദിവാസി ജനതയുടെ തനത് കലാ രൂപങ്ങള്‍ വേദിയിലെത്തിച്ചത്.

tribal fest

കൂത്ത്, നാടന്‍പാട്ട് കോലുകളി തുടങ്ങിയവ വേദിയലെത്തിയപ്പോള്‍ അത് സാംസ്‌കാരിക മൂല്യങ്ങളുടെ ഗതകാല സ്മരണകള്‍ ഓര്‍മ്മപ്പെടുത്തി. കുടികളിലെ പരാമ്പരഗത ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തിയ സ്റ്റാളുകള്‍, ഔഷധ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തിയ നാട്ടു വൈദ്യമ്പാരുടെ സ്റ്റാളുകള്‍ എന്നിവ ഫെസ്റ്റ് വേദിയിലെത്തുന്ന പൊതുജനങ്ങള്‍ക്കായി സജ്ജീകരിച്ചിരുന്നു.

Idukki
English summary
.idukki local news about tribal fest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X