ഇടുക്കി: മുതിരപ്പുഴ മലിനമാക്കിയാല്‍ ഇനി ശിക്ഷ, പുഴയ്ക്ക് സമീപത്ത് സിസിടിവി ക്യാമറകള്‍!!
മൂന്നാര്‍: മുതിരപ്പുഴയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കി മൂന്നാര്‍ പഞ്ചായത്ത്. മുതിരപ്പുഴ കടന്നുപോകുന്ന ഭാഗങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച് പുഴ മലിനപ്പെടുത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
പ്രളയത്തെ തുടര്‍ന്ന് മുതിരപ്പുഴയുടെ ഇരുകരകളിലും വന്‍തോതില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയിരുന്നു. ഇതു നീക്കംചെയ്യുന്നതടക്കമുള്ള നടപടികള്‍ മൂന്നാര്‍ പഞ്ചായത്ത് നടത്തിവരുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി. ടൗണിന് സമീപത്തെ ജുമാ മസ്ജിത്ത്, ക്യഷ്ണ പമ്പ്, കെ.ഡി.എച്ച്.പി കമ്പനിയുടെ ഔട്ട് ലെറ്റ് എന്നിവിടങ്ങളില്‍ ഇതിന്റെ ഭാഗമായി ക്യാമറകള്‍ സ്ഥാപിക്കും.

പ്രളയാനന്തരം മൂന്നാറില്‍ സംഘടിപ്പിച്ച മഹാ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണ്ണമായി ശുചികരിച്ചു. ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് പരിഹാരം കാണാന്‍ കഴിയുമെന്ന്് പഞ്ചായത്ത് സെക്രട്ടറി ഉണ്ണിത്താന്‍ പറഞ്ഞു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് വിവിധ സംഘടനകളുടെ സഹകരണത്തോടെ സെക്രട്ടറി കടകളില്‍ നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.. കച്ചവട സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക്ക് കവറുകള്‍ കണ്ടെത്തിയാല്‍ 2000 രൂപയും, അത് വാങ്ങുന്നവരില്‍ നിന്നും 1000 രൂപയും പിഴ ഈടാക്കുമെന്ന് പ്രസിഡന്റ് ആര്‍. കറുപ്പസ്വാമി പറഞ്ഞു.












Click it and Unblock the Notifications