ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ ജലനിരപ്പ് താഴ്ന്നു: അണക്കെട്ടില്‍ നിന്നും പുറംതള്ളുന്ന വെള്ളത്തിന്റെ അളവ് കുറക്കില്ല!

  • By Desk
Google Oneindia Malayalam News

ചെറുതോണി: അതിവേഗത്തില്‍ ഉയര്‍ന്ന ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു ചരിത്രത്തിലാദ്യമായി ഇടുക്കിയുടെ അഞ്ചു ഷട്ടറുകളും തുറന്നപ്പോള്‍ ആശങ്കയുടെ ചിത്രങ്ങളാണ് പരന്നെത്തിയതെങ്കിലും രണ്ടു ദിവസത്തിനകം മൂന്നാടിയിലധികം വെള്ളം കുറഞ്ഞത് ആശ്വാസകരമാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. അണക്കെട്ടിലെ ജലനിരപ്പ് 2397 അടിയിലേക്കക്കാണ് താഴുന്നത്.

idukkidam

ഒരുദിവസം മഴതോര്‍ന്ന് നിന്നെങ്കിലും വീണ്ടും മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ ഷട്ടറുകളിലൂടെ ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറക്കേണ്ടെന്നുതന്നെയാണ് കെഎസ്ഇബിയുടെ തീരുമാനം. അടിയന്തര സാഹചര്യം നേരിടാന്‍ ദുരന്തനിവാരണ സേന, പൊലീസ്, അഗ്‌നിശമനസേന തുടങ്ങി സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം സര്‍വസജ്ജരായി രംഗത്തുണ്ട്. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടക്കുന്നതിന്റെ തീരുമാനം കൂടിയാലോചനകള്‍ക്കുശേഷം തീരുമാനിക്കുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. മഴ തുടരുന്നതിനാല്‍ രണ്ട് ദിവസം കൂടി ജലനിരപ്പ് നിരീക്ഷിക്കാനാണ് കെ എസ് ഇ ബിയുടെ തീരുമാനം. അന്തിമ തീരുമാനം സര്‍ക്കാരിന്റേതാണെന്നും മന്ത്രി പറഞ്ഞു

Idukki
English summary
Idukki Local News about water level in idukki dam and shutter opening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X