ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂപ്പാറയില്‍ കാട്ടനായാക്രമണം: വീടുനാശവും കൃഷിനാശവും, ദുരതമനുഭവിച്ച് തോട്ടം മേഖല...

  • By Desk
Google Oneindia Malayalam News

പൂപ്പാറ: പൂപ്പാറയിലെ തോട്ടംമേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി നാശം വിതച്ചു. തോട്ടം മേഖലയില്‍ ഇറങ്ങിയ ആന ഏക്കറുകണക്കിന് ഏലതൊട്ടം നശിപ്പിപ്പിക്കുകയും വീടുകള്‍ ഇടിച്ചിടുകയും ചെയ്തു. പതിവായി കാട്ടാനയിറങ്ങുന്ന മേഖലയാണ് പൂപ്പാറ. ഇക്കുറി പൂപ്പാറ ഗാന്ധിനഗറിലാണ് ഒറ്റയാന്‍ നാശം വിതച്ചത്. ജീവന്‍ തിരിച്ചുകിട്ടയത് മാത്രമാണ് ആശ്വാസമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഗാന്ധിനഗര്‍ നിവാസി അലക്‌സാണ്ടറുട വീട് കാട്ടയാക്രമണത്തില്‍ തകര്‍ന്നു. സമീപവാസിയായ പൊന്നമ്മ, കുഞ്ഞിയമ്മ എന്നിവരുടെ വീടുകള്‍ക്ക്‌നേരയും ആനയുടെ ആക്രമണമുണ്ടായി. ഒറ്റപെട്ട പ്രദേശത്ത് വീടിരിക്കുന്നതെന്നതിനാല്‍ കൂടുതല്‍ അരക്ഷിതമായ സാഹചര്യത്തിലാണ് പൊന്നമ്മയും കുഞ്ഞിയമ്മയും കഴിയുന്നത്. കൃഷിയിടങ്ങള്‍കൂടി നശിച്ചതോടെ ഉപജീവനമാര്‍ഗംവും തടസ്സപ്പെട്ടതായി ഇവര്‍ പറയുന്നു.

pooppara-

മുറിവാലന്‍കൊമ്പനെന്നു വിളിക്കുന്ന ആനയാണ് പ്രദേശത്തിറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഒരാഴ്ചക്കകം നശിപ്പിച്ചത് പന്ത്രണ്ടേക്കറിലധികം ഏലകൃഷിയാണ്. വീടുകള്‍ നശിപ്പിച്ചതിനു പുറമേ പത്തിലധികം തോട്ടങ്ങളില്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചിട്ടുണ്ട്. ആനകളിറങ്ങാതിരിക്കുന്നതിനുള്ള നടപടികളൊന്നുംതന്നെ അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.

Idukki
English summary
idukki local news about wild elephant attack in pooppara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X