ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഷ്ട്രീയം വേണ്ട! കേരളം കൈകോര്‍ക്കണം: സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബീഷപ്പ് കര്‍ദ്ദിനാള്‍...

  • By Lekhaka
Google Oneindia Malayalam News

അടിമാലി: ദുരന്തനിവാരണ പ്രവര്‍ത്തങ്ങള്‍ രാഷ്ടീയം നോക്കാതെ ഒറ്റക്കെട്ടായി നടത്തണമെന്ന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബീഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. ഇടുക്കി അടിമാലി മേഖലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിമാലി, പന്നിയാറുകുട്ടി, എട്ടുമുറി എന്നിവടങ്ങളിലെ ദുരിതബാധിത പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു..

 സംഘപരിവാറിനെ വലിച്ച് കീറി ഒട്ടിച്ച് സംവിധായകൻ.. പ്രളയകാലത്തും കുത്തിത്തിരിപ്പ് സംഘപരിവാറിനെ വലിച്ച് കീറി ഒട്ടിച്ച് സംവിധായകൻ.. പ്രളയകാലത്തും കുത്തിത്തിരിപ്പ്

ദുരന്തമുഖത്തെ ഭീകരത ബിഷപ്പ് അടുത്തറിഞ്ഞു. പ്രതിസന്ധികളെ അതിജീവിക്കുകയാണ് വേണ്ടത്. ഇടുക്കിയിലുണ്ടായ പ്രളയകെടുതികള്‍ പുറംലോകറിയാന്‍ വൈകി,ദുരന്തനിവാരണ പ്രവര്‍ത്തങ്ങളില്‍ യുവാക്കള്‍ കൂടുതലായി മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.അടിമാലി എട്ടുമുറിയില്‍ ഉരുള്‍പൊട്ടലില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ഹസന്‍കുട്ടിയേയും കര്‍ദ്ദിനാള്‍ ആശ്വസിപ്പിച്ചു.

bishop

മണ്ണിടിച്ചില്‍ വിഴുങ്ങിയ പന്നിയാറുകുട്ടിയില്‍ എത്തിയ ജോര്‍ജ്ജ് ആലഞ്ചേരി സമീപവാസികളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.വിവിധ ഇടങ്ങളിലെത്തിയ അദ്ദേഹം ദുരിത ബാധിതര്‍ക്ക് വീട്ടുകരണങ്ങളും ഭക്ഷണസാധനങ്ങളും അടങ്ങിയ ക്വീറ്റുകള്‍ വിതരണവും നടത്തി.

Idukki
English summary
Idukki Local News:about zero malabar major arch bishop speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X