ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിമാലിയിൽ രാഷ്ട്രീയപോര്... അടിമാലി ഗ്രാമപഞ്ചായത്തിൽ ഭരണ പ്രതിസന്ധി!

  • By Desk
Google Oneindia Malayalam News

അടിമാലി: രാഷ്ട്രീയപോരിന്റെ പേരില്‍ അടിമാലി ഗ്രാമപഞ്ചായത്തില്‍ ഭരണപ്രതിസന്ധി തുടരുന്നു. യു ഡി എഫിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതി അവിശ്വാസത്തിനു മുമ്പേ രാജിവെച്ചൊഴിഞ്ഞതിനു ശേഷവും വാഗ്വദങ്ങളില്‍ മുങ്ങിക്കിടക്കുകയാണ് അടിമാലി പഞ്ചായത്ത്. മുന്നണികള്‍ക്ക് പതിനഞ്ചു ദിവസമാണ് പുതിയ ഭരണസമതി രൂപീകരിക്കുന്നതിനുള്ള സമയം.

നിലവില്‍ വൈസ്പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ബിനുചോപ്രക്കാണ് ആക്ടിംഗ് പ്രസിഡന്റ് സ്ഥാനം നല്‍കിയിരിക്കുന്നത്. എന്നാല്‍ ബിനുചോപ്ര പഞ്ചായത്തില്‍പ്പോലും വരുന്നില്ലെന്നാണ് മറ്റ് അംഗങ്ങളുടെ പരാതി. വിവിധ പദ്ധതികളുടെ പൂര്‍ത്തികരണത്തിനായി കമ്മറ്റികള്‍ ചേരുന്നതിനൊ കൃത്യമായ തീരുമാനങ്ങള്‍ എടുക്കുന്നതിനൊ ഇരു മുന്നണികള്‍ക്കും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

Adimaly grama panchayath

ആരോപണപ്രത്യാരോപണങ്ങളില്‍ ഭരണപ്രതിസന്ധി രൂക്ഷമായിരിക്കുകയാണെന്ന ഉറച്ച നിലപാടിലാണ് യുഡിഎഫ്. എന്നാല്‍ യുഡിഎഫിന് ഭരണം നഷ്ടതുകൊണ്ടാണ് ഇത്തരത്തിലുള്ള അനാവശ്യ വാഗ്വാദങ്ങള്‍ നടത്തുന്നതെന്നും നിലവില്‍ പ്രതിസന്ധികളൊന്നും ഇല്ലെന്നുമാണ് എല്‍ഡി എഫിന്റെ നിലപാട്. അതേസമയം പുതിയ രാഷ്ട്രീമാറ്റങ്ങള്‍ വരുംദിവസങ്ങളില്‍തന്നെ വ്യകതമാകും.

Idukki
English summary
Idukki Local News about Adimali Grama Panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X