ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിമാലി പഞ്ചായത്തില്‍ ഭരണപ്രതിസന്ധി: യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടേക്കും!

  • By Desk
Google Oneindia Malayalam News

അടിമാലി: മാസങ്ങളോളമായി അടിമാലി ഗ്രാമപഞ്ചായത്തില്‍ ഭരണ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടയില്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുനിന്നും ദീപ രാജീവ് രാജിവെച്ചു.ഇതോടെ മുസ്ലീം ലീഗ് അംഗമായ ദീപയെ അച്ചടക്ക ലംഘനത്തിന് പാര്‍ട്ടിയില്‍ നിന്ന് ഇന്ന് വൈകുന്നേരം അടിമാലിയില്‍ കൂടിയ ലീഗീന്റെ അടിമാലി പഞ്ചായത്ത് കമ്മറ്റിയുടേതാണ് നടപടി. ആറു മാസത്തേക്കാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിയിരിക്കുന്നതെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് സൈനുദ്ദീന്‍ പറഞ്ഞു.

വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി യു.ഡി.എഫുമായി അഭിപ്രായ വിത്യാസം ഉണ്ടായിരുന്നു. രണ്ടര വര്‍ഷം ലീഗിന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്നായിരുന്നു ദാരണ. ഇത് സംബന്ധിച്ച് ചര്‍ച്ച് നടക്കുന്നതിനിടെ പാര്‍ട്ടിയില്‍ ആലോചിക്കാതെയാണ് ദീപ രാജിവെച്ചതെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. ഇതാണ് പുറത്താക്കുവാന്‍ കാരണം. ഇതോടെ യു.ഡി.എഫ് ഭരിക്കുന്ന അടിമാലി ഗ്രാമ പഞ്ചായത്തില്‍ ഭരണപ്രതിസന്ധി രൂക്ഷമായി. 21 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ യു.ഡി.എഫ്.10,എല്‍.ഡി.എഫ് 9 സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് കക്ഷിനില.

adimalipanchayat-

യു.ഡി.എഫിലെ ഒരു അംഗത്തെ പുറത്താക്കിയ സാഹചര്യത്തില്‍ പഞ്ചായത്ത് തുടര്‍ ഭരണം ഏത് മുന്നണിക്കെന്ന കാര്യത്തില്‍ ദീപാ രാജീവിന്റെ നിലപാട് നിര്‍ണ്ണായകമാവും. സ്വതന്ത്രനായി വിജയിച്ച ബിനു ചോപ്രക്ക് വൈസ്.പ്രസിഡന്റ് സ്ഥാനം നല്‍കിയാണ് യു.ഡി.എഫ് ഭരണം നിലനിര്‍ത്തുന്നത്.ദീപ രാജീവ് ഇടതു മുന്നണിക്ക് പിന്തുണ നല്‍കിയാല്‍ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടും. നിലവിലെ സാഹചര്യത്തില്‍ ഇടത് മുന്നണി അവിശ്യാസത്തിന് നോട്ടീസ് നല്‍കും. ഇതിനിടെ പ്രശ്ന പരിഹാരത്തിന് കോണ്‍ഗ്രസ് നേത്യത്വം ശ്രമം തുടങ്ങി. വൈസ്. പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്നും അത്തരം ഒരു ധാരണ പത്രം നല്‍കിയിട്ടില്ലെന്നും വൈസ്.പ്രസിഡന്റ് ബിനു ചോപ്രയും പറഞ്ഞു.

Idukki
English summary
idukki local news adimali panchayat issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X