Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയം: അടിമാലി രാജാക്കാട് റോഡിന്റെ പുനരുദ്ധാരണം പുരോഗമിക്കുന്നു, റോഡ് തകര്‍ന്നത് മണ്ണിടിഞ്ഞ്!

അടിമാലി: മലയിടിച്ചിലും ഉരുള്‍പൊട്ടലുംമൂലം തകര്‍ന്ന അടിമാലി രാജക്കാട് റോഡിന്റെ പുനരുദ്ധാരണം പുരോഗമിക്കുന്നു. റോഡുകള്‍ക്ക് എറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച പന്നിയാര്‍കുട്ടി, കത്തിപ്പാറ മേഖലകളിലാണ് റോഡുകളുടെ പുനര്‍നിര്‍മ്മാണം നടക്കുന്നത്. കത്തിപ്പാറയില്‍ പൂര്‍ണമായും തകര്‍ന്നുപോയ റോഡിന് സമാന്തരമായി പുതിയപാതയുടെ പണിയാണ് നടക്കുന്നത്.

അമ്പത് മീറ്ററോളം ദൂരത്തിലാണ് സമാന്തരപാത ഒരുങ്ങുന്നത്. പന്നിയാര്‍കുട്ടിയില്‍ മലയിടിച്ചിലില്‍ 30 അടിയോളം ഉയരത്തിലുള്ള മണ്ണ് നീക്കം ചെയ്തു വരുന്നു. 100 മീറ്ററോളം വരുന്ന ഭാഗങ്ങളിലെ മണ്ണ് നീക്കം ചെയ്ത് ചെറുവാഹനങ്ങള്‍ കടത്തി വിടുന്നതിനുള്ള ശ്രമങ്ങളിലാണ് ആദ്യഘട്ടത്തില്‍ നടന്നു വരുന്നത്. മൂന്ന് ജെ സി ബികള്‍ ഉപയോഗിച്ചാണ് പന്നിയാര്‍കുട്ടിയില്‍ നിര്‍മ്മാണങ്ങള്‍ പുരോഗമിക്കുന്നത്.

adimalyroad-

ഈ വഴികള്‍ തുറന്നു നല്‍കുന്നതോടെ എളുപ്പത്തില്‍ കല്ലാര്‍കുട്ടി, പനംകുട്ടി, പൊന്‍മുടി, വെള്ളത്തൂവല്‍, കമ്പിളികണ്ടം തുടങ്ങിയ മേഖലകളിലേക്ക് എത്താന്‍ കഴിയും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ റോഡിന്റെ വീതികൂട്ടി ബസ് സര്‍വ്വീസുകള്‍ പുനരാംഭിക്കുന്നതിനുമാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. നിലവില്‍ 15 കിലോമീറ്ററിലധികം അധികം ദൂരം സഞ്ചരിച്ച് മാത്രമേ അടിമാലിയില്‍ നിന്നും രാജാക്കാട് എത്താന്‍ സാധിക്കു.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+