ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാട്ടാന അക്രമണം: പൂപ്പാറയില്‍ ആര്‍ ആര്‍ ടീം പെട്രോളിംഗ് ആരംഭിച്ചു, ദേവികളത്തും പീരുമേട്ടിലും സംഘം

  • By Desk
Google Oneindia Malayalam News

രാജാക്കാട്: കാട്ടാനയുടെ ആക്രമണം രൂക്ഷമായ മൂലത്തറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ടാണ് വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന മേഖലയില്‍ പെട്രോളിംഗ് ആരംഭിച്ചത്. ദേവികുളം ഡിവിഷനില്‍ നിന്നുള്ള എട്ടും, പീരുമേട് ഡിവിഷനില്‍ നിന്നുള്ള അഞ്ചും അംഗങ്ങള്‍ അടങ്ങിയ രണ്ട് യൂണിറ്റുകളാണു ശനിയാഴ്ച്ച വൈകിട്ടോടെ പൂപ്പാറയില്‍ എത്തിച്ചേര്‍ന്നത്.

idukkinews

കാട്ടാനകളെ നിരീക്ഷിക്കുന്നതിനും ഭയപ്പെടുത്തി വനാഭാഗത്ത് തന്നെ ഒതുക്കി നിര്‍ത്തുന്നതിനുള്ള ആധുനികസംവിധാനങ്ങളോടെയുമാണ് പെട്രോളിംഗ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം മൂലത്തറ മേഖലയിലെ തോട്ടം തൊഴിലാളി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെ തുടര്‍ന്ന് പ്രതിക്ഷേധം ശക്തമാക്കിയ ജനങ്ങള്‍ ദേശീയപാതയടക്കം ഉപരോധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. തോട്ടം തൊഴിലാളിയെ കൊലപ്പെടുത്തിയതെന്ന് സംശയിക്കപ്പെടുന്ന മുറിവാലന്‍ കൊമ്പനെ കണ്ടെത്തി സ്ഥിരീകരിക്കുക, മറ്റ് കാട്ടാനകളെ പിന്‍തുടര്‍ന്ന് നിരീക്ഷിക്കുകയും, ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് ഇറങ്ങാതെ ഭയപ്പെടുത്തി വനത്തില്‍ തന്നെ നിര്‍ത്തുക, മൂലത്തറ, ആനയിറങ്കല്‍, സിംഗുകണ്ടം, ചിന്നക്കനാല്‍ മേഖലകളില്‍ രാപകല്‍ പട്രോളിംഗ് നടത്തുക തുടങ്ങിയവയാണു സംഘങ്ങളുടെ പ്രധാന ദൗത്യം.

വലിയ ശബ്ദം പുറപ്പെടുവിക്കുന്ന തോക്കുകള്‍,ടൈഗര്‍ ഹോണ്‍ തുടങ്ങിയ ഉപകരണങ്ങളും ഉപയോഗിച്ചാണ് പെട്രോളിംഗ് നടത്തുക.മൂന്നാര്‍ ഡി.എഫ്.ഒ നരേന്ദ്രബാബുവാണ് തേൃത്വത്തിലുള്ള ആര്‍ ആര്‍ സംഘമാണ് മേഖലയില്‍ നിരീക്ഷണങ്ങള്‍ നടത്തി വരുന്നത്.

Idukki
English summary
idukki local news AR team patrolling ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X