ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ മണ്ണെടുപ്പ് നിരോധനം തുടരുന്നു: 30 വരെ മണ്ണെടുപ്പിനുള്ള നിയന്ത്രണം തുടരും

  • By Desk
Google Oneindia Malayalam News

തൊടുപുഴ: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ മണ്ണെടുക്കല്‍ നിരോധിച്ച് ജില്ലാ ഭരണകൂടം. വിവിധ ഇടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണിടിക്കല്‍ ആവശ്യമായി വരുമെങ്കിലും ജൂലൈ 30വരെ മണ്ണിടിക്കാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലമുള്ള ദുരന്തങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

landsliding-

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഒഴികെയുള്ള മണ്ണെടുപ്പിനുള്ള നിരോധനം 30 വരെ തുടരാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു. മഴക്കാലങ്ങളില്‍ ജില്ലയില്‍ മണ്ണിടിച്ചില്‍ ദുരിതങ്ങള്‍ നിരവധിയായി റിപ്പോര്‍ട്ട് ചെയ്തു വരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നിരോധനം തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി തുടരുന്ന ശ്കതിമായ മഴയില്‍ നിരവിധി ഇടങ്ങളിലാണ് വലിയ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളത്. റോഡു നിര്‍മ്മാണം അടക്കമുള്ള പ്രവര്‍ത്തികള്‍ക്കും നിരോധനം ബാധകമാണ്. നിലവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം മഴമാറുന്ന പശ്ചാത്തലത്തില്‍ ജൂലൈ 30 ന് ശേഷം പുനരാരംഭിക്കാനുമാണ് നിലവിലെ തീരുമാനം.

Idukki
English summary
Idukki Local News ban on soil mining.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X