ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരടിയുടെ ആക്രമണത്തില്‍ വനപാലകന് പരിക്ക്; ഫോറസ്റ്റ് ഗാര്‍ഡ് ബാലനാണ് പരിക്കേറ്റത്!

  • By Desk
Google Oneindia Malayalam News

കുമളി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ കരടിയുടെ ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. വള്ളക്കടവ് റേഞ്ചിലെ ഫോറസ്റ്റ് ഡിവിഷനിലെ ഫോറസ്റ്റ് ഗാര്‍ഡ് ബാലനാണ് പരിക്കേറ്റത്. കൈകള്‍ക്ക് പരിക്കേറ്റ ഇയാളെ കോട്ടയം മെഡില്‍കോളേജില്‍ പ്രവേശിപ്പിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപത്തുള്ള ഫോറസ്റ്റ് സ്റ്റേഷനിലാണ് ബാലന്‍ ജോലി ചെയ്തിരുന്നത്.

സന്ധ്യ സമയത്ത് സ്‌റ്റേഷന്‍ ഓഫീസിലേക്ക് നടന്നു പോകുന്നതിനിടയിലാണ് ബാലനു നേരെ കരടിയുടെ ആക്രമണമുണ്ടായത്. സ്പില്‍വേയ്ക്ക് സമീപത്തുവെച്ചാണ് കരിടിയുടെ ആക്രമണമുണ്ടായത്. ബാലന്റെ നിലവിളി കേട്ട് അണക്കെട്ടിന്റെ സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍ ഓടിയെത്തുകയും കരടിയുടെ ആക്രണത്തില്‍ നിന്ന് ബാലനെ രക്ഷിക്കുകയുമായിരുന്നു.

Balan

ഇടതു കൈമുറിഞ്ഞ് രക്തം വന്നുകൊണ്ടിരുന്നതിനാല്‍ ബാലനെ അതിവേഗത്തില്‍ പോലീസ് ജീപ്പില്‍ വള്ളക്കടവ് റേഞ്ച് ഓഫീസില്‍ എത്തിക്കുകയും തുടര്‍ന്ന് വനം വകുപ്പിന്റെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അടുത്തക്കാലത്തൊന്നും ഇത്തരത്തിലൊരു വന്യ ജീവി അക്രമണം അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളില്‍ ഉണ്ടായിട്ടില്ലെന്നാണ് വനപാലകര്‍ പറയുന്നത്.
Idukki
English summary
Idukki Local News about bear attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X